Posts

Showing posts from August, 2019

വിണ്ണിനോട്‌ ....

Image
                                 വിണ്ണിനോടൊന്നേ ചോദിക്കുവാനുള്ളു , പെയ്തതൊഴിഞ്ഞീടാൻ മടിക്കുവതെന്തേ നീ  ... ഇത്രമേൽ കണ്ണീർ പൊഴിച്ചീടുവാനായി നിന്നെ വിട്ടിന്നു  അകന്നതാര് ? നിന്നിൽ വിരിഞ്ഞൊരാ മഴവില്ലിനഴകിനേം , ചിരിതൂകും നക്ഷത്ര കൂട്ടരെയും , ഉദയാസ്തമയം പടർത്തിയ പ്രണയ - ചുവപ്പിനേം കണ്ടു വളർന്നവൾ ഞാൻ... ഇന്നുഞാൻ കാണുന്നു  നിൻ രോഷം തീർത്തൊരു കണ്ണീരു വറ്റാത്തൊരമ്മ മനസ്സ്, പൊട്ടിയകന്നൊരാ  താലി ചരടതും, ആരുമില്ലാതായ ബാല്യങ്ങളും ... നീയെന്ന കുടയുടെ കീഴിലായ് ഏവരും മണ്ണടിഞ്ഞീടുവതെന്നതറിയാം ... എന്നിട്ടുമെന്തേ കലിതുള്ളി നീയിന്നു തട്ടിയെടുത്തെന്റെ സഹജീവിയെ ? പകപോക്കുവാനായോ മാനവരോടു നീ പെയ്തു നിന്നീടുന്നു നിലച്ചിടാതെ ? നിൻ പ്രിയ ഭൂമിയെ കണ്ണീരണിയിച്ച മനുജനെ ചോദ്യം ചെയ്തീടുവാനോ ?

ഒരു ഓർമ്മപ്പെടുത്തൽ

Image
                                                                            ച രിത്രത്തിന്റെ ഭ്രമണപഥത്തിൽ ഇന്ത്യ മേൽകൈ സ്ഥാപിച്ച സമയമാണിത്. ബഹിരാകാശ ശാസ്ത്രത്തിൽ ഇന്ത്യ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ചു  കഴിഞ്ഞു . ആര്യഭട്ടയിൽ തുടങ്ങി ചന്ദ്രയാനിൽ എത്തി നില്കുന്നു ആ നേട്ടങ്ങൾ. ചൊവ്വാദൗത്യം ആദ്യ ഉദ്യമത്തിൽ തന്നെ വിജയിച്ച പ്രഥമ രാജ്യമാണ് നമ്മുടേത്. യു.എസ് , യു. എസ്.എസ്.ആർ , യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയ്ക്കു ശേഷം ചൊവ്വയിലെത്തിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ, ഏഷ്യയിൽ ആദ്യത്തേതും. ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ ദൗത്യം നമ്മുടേതായിരുന്നുവെന്നതും ശ്രദ്ധേയം. "ആദ്യം  പട്ടിണി മാറ്റു , എന്നിട്ടാവാം വൻ ശക്തികളോടു മത്സരിച്ചുള്ള ഗോളാന്തരയാത്ര" ... എന്ന് ഇന്ത്യ മംഗൾയാൻ വിക്ഷേപിച്ചപ്പോൾ പാശ്ചാത്യ  മാധ്യമങ്ങൾ ഉപദേശിച്ചിരുന്നു. ആ പരിഹാസ ഉപദേശങ്ങൾക്കു മറുപടി കൊടുക്കാൻ ഇന്ത്യക്കു കഴിഞ്ഞു എന്ന് പ്രത്യേകം പ...