ഇന്ന് അവൾ സ്കൂളിലേക്ക്....
ഇന്ന്, അവളുടെ ആദ്യദിനം ആണ്... അറിവിൻ്റെ അക്ഷരങ്ങൾ കുറിക്കുന്ന ആദ്യദിനം... ഒരു അധ്യായന വർഷത്തിലേക്ക് അവൾ ചുവട് വെക്കുന്ന ആദ്യ ദിനം. .. ഒരുപക്ഷേ അവൾ കരയുമായിരിക്കും, ക്ലാസിലേക്ക് തനിയെ കയറേണ്ടി വരുമ്പോൾ... വിടർന്ന ആ കുഞ്ഞിക്കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ നിറയുമായിരിക്കും... നെറ്റി ചുളുക്കി, പുരിക കൊടികൾ വളച്ചു, അവൾ പരിഭവം പറയുമായിരിക്കും... വിറക്കുന്ന ചുണ്ടുകൾ മുന്നോട്ട് നീട്ടി , അവൾ വിതുമ്പുമായിരിക്കും... വേർപിരിയാൻ മടിക്കുന്ന കുരുന്നു കൈകൾ എൻ്റെ കാലുകളിൽ, മുറുകെ പിടിക്കുമായിരിക്കും... അപ്പോൾ, അവളോടു ഞാൻ എന്തു പറയണം... അവളുടെ മുടിയിലൂടെ വിരലോടിച്ചു പറയണം, "അമ്മ ഇവിടെ തന്നെ കാണും മോളു പേടി ക്കരുത് ..." കവിൾതടത്തിലെ കണ്ണുനീർ തുടച്ചുമാറ്റി അവളുടെ കുഞ്ഞു മുഖം എൻ്റെ കൈക്കുമ്പിളിൽ ആക്കണം... മുഖത്തെ മുടിയിഴകളെ പിന്നിലോകൊതുക്കി അവളുടെ പുതിയ കൂട്ടുകാരെ പറ്റി പറയണം.. അവളുടെ കൈകൾ കോർത്തുപിടിച്ചു പറയണം, "അമ്മയുടെ സിംഹക്കുട്ടി കരയരുത്..." മാറോട് അണച്ചു, പുറത്ത് തലോടി, അവൾ കാണാതെ എൻ്റെ കണ്ണുകൾ തുടക്കണം... അവസാനം ഒരു കൈ ടീച്ചറുടെ കൈയിലേക്ക് കൊടുത്ത് ...