Posts

Showing posts from July, 2026

അടുക്കളയുടെ ലിംഗം

"What's your mom cook food? Kitchen"  LKG കാരിയായ മകൾ സ്കൂളിൽ നിന്നും വന്നശേഷം പാടി നടന്ന വാക്കുകളാണിത്. ഇന്ന് സ്കൂളിൽ പഠിപ്പിച്ചതാണ് .  ചോദ്യത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? തെറ്റാണ്, അല്ലേ? കുട്ടിയുടെ ഉത്തരം kitchen എന്നായതുകൊണ്ട് തന്നെ ആ ഉത്തരത്തിന് ശരിയായ ചോദ്യം ," where does your mom cook food?" എന്നാണ്. അവൾ തെറ്റായ രീതിയിലാണ് ടീച്ചർ പഠിപ്പിച്ചത് മനസ്സിലാക്കിയിരിക്കുന്നത്. തിരുത്തണം , വേണ്ടേ? തീർച്ചയായും... പക്ഷേ, എൻ്റെ ആകുലതകൾ അവൾ തെറ്റിച്ചു പഠിച്ച വ്യാകരണത്തിലായിരുന്നില്ല, ആ ചോദ്യത്തിൽ തന്നെയായിരുന്നു. Where does your mom cook food?"  എന്ന ചോദ്യം എനിക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കുന്നു.  ഈ ചോദ്യത്തിൽ "your mom" എന്ന് പ്രത്യേകം പറയുന്നതിലൂടെ, പാചകം ചെയ്യുന്നത് അമ്മയുടെ ഉത്തരവാദിത്തമാണെന്നും അമ്മയുടെ സ്ഥാനം അടുക്കളയിലാണെന്നും ഒരു ധാരണ പരോക്ഷമായി സൃഷ്ടിക്കപ്പെടുന്നതായി എനിക്ക് തോന്നുന്നു. വിവാഹശേഷമാണ് ഞാൻ പാചകത്തെ ഗൗരവമായി പഠിച്ചു തുടങ്ങിയത്. അതിന് മുമ്പ് എനിക്ക് തക്കാളിക്കറിയും ദോശയിനങ്ങളും പോലുള്ള വളരെ ചുരുക്കം വിഭവങ്ങൾ മാത്രമേ ഉണ്ടാക്കാൻ അറിയുമാ...

വീണ്ടും ഒരു കണ്ണീർകഥ

Image
ആദ്യമായി അവൾ കരഞ്ഞത്, പലരും കേട്ടു... അതു ഒരു ദുഃഖത്തിൻ്റെ ശബ്ദമായിരുന്നില്ല, ഒരു പുതിയ ജീവിതത്തിൻ്റെ ആദ്യ - പ്രഖ്യാപനമായിരുന്നു... ശൈശവത്തിൽ അവളുടെ ഭാഷതന്നെ കണ്ണുനീർൻ്റേതായിരുന്നു... വിശപ്പും ഉറക്കവും ഭയവും വേദനയും കരച്ചിലായി മാറി... ആ കരച്ചിൽ ഒരു പരാതിയുടേതല്ല, അമ്മയോടുള്ള സ്നേഹമാണ്... കുട്ടിക്കാലത്ത് കരച്ചിലിൻ്റെ ഭാവം മാറി, കളിപ്പാട്ടത്തിനും വീണമുറിവിനും ഇഷ്ടഭക്ഷണത്തിനും ആഗ്രഹിച്ചത് കിട്ടാനും കരഞ്ഞു... ചേർത്തുനിർത്തിയത് അച്ഛനായിരുന്നു... കുറച്ചു കൂടി വളർന്നു... അവൾ പിന്നെയും കരഞ്ഞു... മാതാപിതാക്കളുമായി വഴക്കിടുമ്പോൾ തെറ്റിദ്ധരിക്കപ്പെടുമ്പോൾ അവൾ സുഹൃത്തിനെയോ കൂടിപ്പിറപ്പിനെയോ- ചേർത്തുപിടിച്ചു കരഞ്ഞു... പിന്നീട് വീട് വിട്ടകന്നപ്പോഴും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയപ്പോഴും ശാരീരികവും മാനസികവും ആയി മാറിയപ്പോഴും സ്വപ്നവും ചുമതലയും പോരിലായപ്പോഴും  അവൾ കരഞ്ഞു... അവളുടെ ആണിൻ്റെ മാറിൽ ചേർന്ന്.... പിന്നെയും അവൾ കരഞ്ഞു... ഉറക്കകുറവും നിരന്തരമായ ക്ഷീണവും കാരണം, സ്വപ്നങ്ങൾ മാറ്റിവെച്ചപ്പോൾ പിടിവാശികൾക്കുമുന്നിൽ നിസ്സഹായയായപ്പോൾ, സ്വന്തമായി സമയം ലഭിക്കാതെ വന്നപ്പോൾ അവൾ കരഞ്ഞു.... കു...