ഒരു Tax ന്റെ കഥ...
മ നസ്സ് വല്ലാതെ അസ്വസ്ഥമാണ് . ചെയ്യുന്ന ജോലിയിൽ തീരെ ശ്രദ്ധ കിട്ടുന്നില്ല . ഹൃദയം പൊട്ടി പോകുന്നതു പോലെ ... ഒന്നുറക്കെ കരയാൻ തോന്നുന്നു ... പലപ്പോഴും എന്റെ അവസ്ഥ ഇതു തന്നെയാണ് , കാരണമറിയാത്ത വീർപ്പുമുട്ടൽ എനിക്കനുഭവപ്പെടും . കാരണം അറിയാത്തതാണോ ? അതോ അറിയില്ലെന്നു ഭാവിക്കുന്നതാണോ ? എന്ന സംശയം എന്നത്തേയും പോലെ ഇന്നും എന്റെ മുന്നിലുണ്ട് ... വർഷാവസാനം ആയതിന്റെ തിരക്കാണ് ഓഫീസിൽ . ഒരു മിനിറ്റു പോലും വെറുതെ കളയാനില്ല , അത്രയ്ക്കും ജോലിയുണ്ട് . എന്നിട്ടും എന്റെ ശ്രദ്ധ മറ്റെവിടെയോ ആണ് . ഇങ്ങനെ ശ്രദ്ധയില്ലാതെ ഇരുന്നിട്ട് വലിയ കാര്യമൊന്നുമില്ല . ഒരു ബ്രേക്ക് അനിവാര്യമാണ് . മൊബൈൽ എടുത്ത് ഞാൻ കാന്റീനിലേക്ക് നീങ്ങി . ചായ ഓർഡർ ചെയ്ത് ഒരു മൂലയിൽ ആളൊഴിഞ്ഞ കസേരയിൽ ഞാനി...