ഓർമകളെ തേടി...
ഓർമകൾക്കില്ല ചാവും ചിതയും ഊന്നുകോലും ജരാനരാദുഃഖവും... - വിജയലക്ഷ്മി ഈ അടുത്തകാലത്താണ് ദീപ നിഷാന്ത് എഴുതിയ "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ " എന്ന പുസ്തകം വായിക്കാനിടയായത് . സത്യത്തിൽ ആ പുസ്തകം വായിച്ചപ്പോൾ എൻ്റെ കഥ ആരോ എന്നോട് തന്നെ പറയുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ അത്രയേറെ സാമ്യതകൾ കണ്ടെത്താനായി. മോഹൻലാലിനെ ആരാധിച്ചിരുന്ന ബാല്യവും ഡാൻസ് പഠിക്കണമെന്നാഗ്രഹിച്ച കൗമാരവും എൻ്റേതു കൂടിയായിരുന്നു... സൈക്കിൾ ബെല്ലിൻ്റെ ശബ്ദം സമ്മാനിച്ച ആകാംക്ഷ , ക്ലാസ് റൂമുകളിൽ കണ്ടുതീർത്ത ദിവാസ്വപ്നം, കാക്കപ്പുള്ളി തപ്പിയ പത്താം ക്ലാസ്കാരി , ഡ്രൈവിങ് അറിയാത്തതിലുള്ള അപകർഷതാബോധം.... ഇതൊക്കെ തന്നെയാണ് ഞാനും... നമുക്ക് നമ്മുടെ കഥയെഴുതാൻ ജനറൽ knowledge ൻ്റെ ചോദ്യോത്തരവലിയിൽ നമ്മുടെ പേരുണ്ടാവണം എന്നില്ല , എന്ന് എന്നെ ഓർമ്മപ്പെടുത്തിയ അകലങ്ങളിലെ കൂട്ടുകാരി, നിനക്ക് നന്ദി... എഴുതാൻ വേണ്ടി വിഷയങ്ങളെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് രണ്ടു വിഷയങ്ങൾ, എൻ്റെ കണ്ണുമുന്നിലിരുന്ന് , ഞാൻ ഇര...