ഹൃദയത്തില് നിന്നൊരു കവിത
കേവലം രണ്ടു വരികൾ മാത്രം ഉള്ളൊരു കവിത...
ആ കവിത,
ഏതെങ്കിലും ഒരു വികാരത്തിനുമേൽ മാത്രം അടിമപ്പെട്ടു പോകരുത്...
ആ കവിത മാതൃത്വത്തെ കുറിച്ചാവരുത്...
എങ്കിലും,
ആ വരികളിൽ അമ്മിഞ്ഞപ്പാൽ മണക്കണം....
ആ കവിത സാഹോദര്യത്തെ കുറിച്ചാവരുത്...
എങ്കിലും,
ആ വരികളിൽ സ്നേഹത്തിന്റെ കരുതൽ ഉണ്ടാവണം....
ആ കവിത പ്രണയത്തെ കുറിച്ചാവരുത്....
എങ്കിലും
ആ വരികളിൽ പ്രണയത്തിന്റെ മാധുര്യം ഉണ്ടായിരിക്കണം...
ആ കവിത വിരഹത്തെ കുറിച്ചാവരുത്...
എങ്കിലും,
ആ വരികൾ വിരഹത്തിന്റെ നനവറിഞ്ഞിരിക്കണം...
ആ കവിത സൗഹൃദത്തെ കുറിച്ചാവരുത്.....
എങ്കിലും ,
ആ വരികളിലെ വാക്കുകൾ വിശ്വാസം കൊണ്ട് ചേർത്ത് നിർത്തിയിട്ടുണ്ടാവണം....
നീയും...
ഞാനും....
Comments
Post a Comment