Posts

ചെത്തിപ്പൂവും കുഞ്ഞുമനസ്സുകളും...

Image
Siblings: the only enemy you can't live without.”  ഒരുപക്ഷേ, നമ്മളിൽ പലരും ഈ വാചകം പല സാഹചര്യങ്ങളിലും കേട്ടിട്ടുണ്ടാകും.  “നേരം വെളുക്കുമ്പോൾ തുടങ്ങിയോ രണ്ടും കൂടി തല്ലുപിടുത്തം!”.,,,,   എന്ന് പറയാത്ത അമ്മമാർ കുറവായിരിക്കും.  കാരണം, സഹോദരങ്ങൾ ഒരുമിച്ചുള്ള വീടുകളിൽ വഴക്കുകൾ സ്വാഭാവികമാണ്. ആ വഴക്കുകളിൽ ദേഷ്യവും വാശിയും പരാതികളുമൊക്കെ ഉണ്ടാകുമെങ്കിലും, അതിനിടയിൽ എവിടെയൊക്കെയോ സ്നേഹവും ഒളിഞ്ഞിരിപ്പുണ്ടാകും. പിണങ്ങിയിരിക്കുന്നവർ തന്നെ കുറച്ചു കഴിയുമ്പോൾ വീണ്ടും ഒന്നിച്ചുകളിക്കുന്നതും, ഒരു നിമിഷം മുമ്പ് തല്ലുകൂടിയവർ അടുത്ത നിമിഷം പരസ്പരം അന്വേഷിക്കുന്നതുമൊക്കെ ബാല്യത്തിന്റെ മനോഹരമായ കാഴ്ചകളാണ്. എൻ്റെ കുട്ടികൾ  തമ്മിലുള്ള വഴക്കുകൾ കാണുമ്പോൾ പലപ്പോഴും ഒരു അമ്മയെന്ന നിലയിൽ ഞാൻ അവരെ വഴക്കുപറയാറുണ്ട്. എന്നാൽ, അതിനുശേഷമുള്ള അവരുടെ പ്രതികരണങ്ങളും വികാരപ്രകടനങ്ങളുമൊക്കെ കാണുമ്പോൾ എനിക്ക് തോന്നും, ഞാൻ ഒരിക്കലും അവരുടെ വഴക്കുകളിൽ ഇടപെടേണ്ടിയിരുന്നില്ലെന്ന്! കാരണം, ഞാൻ അവരെ വഴക്കുപറയുന്ന നിമിഷം അവർ ഒന്നിക്കും. ഒരു നിമിഷം മുമ്പ് പരസ്പരം വഴക്കിട്ടിരുന്നവർ പെട്ട...

വിടപറയലിൻ്റെ ഭാഷ...

Image
          ഞാൻ ഇവിടെ പറയുന്നത് ഒരു "അപ്പി" കഥയാണ്.  നിങ്ങൾ എന്താണ് ഇപ്പോൾ ചിന്തിക്കുന്നത്?  'തലക്കെട്ടും പറയാൻ പോകുന്നതും തമ്മിൽ ബന്ധമില്ലല്ലോ?' 🤔🤔🤔 എന്നാണോ? അതോ,  'അയ്യേ.... അപ്പിക്കഥയോ ?😬😬😬 ' എന്നാണോ?  ആദ്യത്തേതാണെങ്കിൽ ,ഇതെന്താ… തലക്കെട്ട് വേറെ, കഥ വേറെ!” എന്ന് ഇപ്പോൾ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതിൽ തെറ്റൊന്നുമില്ല...സത്യത്തിൽ, ആദ്യവായനയിൽ ഇവ രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തോന്നിയേക്കാം. പക്ഷേ, ബന്ധമുണ്ട്. ഈ കഥയിലൂടെ ആ രണ്ട് കാര്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനാണ് ഞാൻ പോകുന്നത്. ഇനി നിങ്ങളുടെ ചിന്ത രണ്ടാമത് പറഞ്ഞത് പ്രകാരം ആണെങ്കിൽ , അതിനു ഒരു ഒറ്റ അർഥം മാത്രം ഉള്ളൂ... നിങ്ങൾ ഒരു അമ്മ ആയിട്ടില്ല, അല്ലെങ്കിൽ അമ്മയെ പോലെ തന്നെ കുഞ്ഞിൻ്റെ ദിനചര്യകളിൽ ശ്രദ്ധ പുലർത്തുന്ന ചുരുക്കം ചിലർ അടങ്ങിയ അച്ഛൻ കാറ്റഗറിയിലും നിങ്ങൾ ഉൾപ്പെടുന്നില്ല... ഇതു രണ്ടു കാറ്റഗറിയിലും നിങ്ങൾ ഉൾപ്പെട്ടില്ലെങ്കിലും നിങ്ങൾ ' അയ്യേ ' എന്ന് ചിന്തിച്ചില്ലെങ്കിൽ നിങ്ങൾക്ക് വേറെ ലെവൽ സഹിഷ്ണുത തന്നെയാണ്.👍👍👍.  ഇനി ഇത് രണ്ടും ചിന്തിക്കാതെ...

സ്നേഹത്തിൻ്റെ അളവുകോൽ

Image
        ഉറങ്ങാൻ കിടത്തുന്നതിന് മുൻപ്, പല്ലു തേച്ചും കൈകാലുകൾ കഴുകിച്ചും റൂമിലേക്ക് കൊണ്ടുപോകാനിരിക്കെ ഞാൻ അവളോടു പറഞ്ഞു," അമ്മ അച്ഛനു ഭക്ഷണം എടുത്തു വെയ്ക്കട്ടെ, ഒരു അഞ്ചു മിനിറ്റു wait ചെയ്യൂ..." മനസ്സില്ലാമനസ്സോടെ തലയാട്ടി അവൾ കൈയിലെ പിടിത്തം വിട്ടു, എങ്കിലും ആ കുഞ്ഞിക്കാലുകൾ എന്നെ പിന്തുടർന്നു... ഡൈനിങ് ടേബിളിൽ ഭക്ഷണം എടുത്തുവെച്ച ശേഷം ഞാൻ അവളുടെ തലയിൽ തഴുകി, ഡൈനിങ് ടേബിളിൽ താടിയൂന്നി മൗനമായി ഇരിക്കുകയായിരുന്നു അവൾ. അച്ഛനു വേണ്ടിയുള്ള  ഭക്ഷണത്തിലായിരുന്നു അവളുടെ നോട്ടം. കീഴ്ചുണ്ട് പുറത്തേക്ക് മലർന്നിരുന്നു. ആ കുഞ്ഞിക്കണ്ണുകളിൽ സങ്കടം തളംകെട്ടി നിന്നു. " എന്തു പറ്റി? " തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി , ചൂണ്ടുവിരൽ എനിക്കു നേരെ നീട്ടി, ചുണ്ടുകൾ മലർത്തി, അവൾ ചോദിച്ചു... "അമ്മക്ക് അച്ഛനെയാണല്ലേ ഇഷ്ടം?" "ങ്ങേ, ആ അച്ഛനെ ഇഷ്ട്ടാണ്.." "അപ്പൊ എന്നെ ഇഷ്ടല്ലേ?" " കുക്കുനെയാണ് കൂടുതൽ ഇഷ്ടം , അച്ചനോട് കുറച്ചു ഇഷ്ടം" "അമ്മ കള്ളം പറയേണു. അച്ഛനെ അമ്മക്ക് കുറെ ഇഷ്ട്ടാ.." " അതെന്തേ?" "അച്ഛനു മൂന്നു കറി ഉണ്ട...

ഓർമകളെ തേടി...

Image
ഓർമകൾക്കില്ല ചാവും ചിതയും  ഊന്നുകോലും ജരാനരാദുഃഖവും...              - വിജയലക്ഷ്മി  ഈ അടുത്തകാലത്താണ്  ദീപ നിഷാന്ത് എഴുതിയ "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ " എന്ന പുസ്തകം വായിക്കാനിടയായത് . സത്യത്തിൽ ആ പുസ്തകം വായിച്ചപ്പോൾ എൻ്റെ കഥ ആരോ എന്നോട് തന്നെ പറയുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ അത്രയേറെ സാമ്യതകൾ കണ്ടെത്താനായി. മോഹൻലാലിനെ ആരാധിച്ചിരുന്ന ബാല്യവും ഡാൻസ് പഠിക്കണമെന്നാഗ്രഹിച്ച കൗമാരവും എൻ്റേതു കൂടിയായിരുന്നു... സൈക്കിൾ ബെല്ലിൻ്റെ ശബ്ദം സമ്മാനിച്ച ആകാംക്ഷ , ക്ലാസ് റൂമുകളിൽ കണ്ടുതീർത്ത ദിവാസ്വപ്നം, കാക്കപ്പുള്ളി തപ്പിയ പത്താം ക്ലാസ്കാരി , ഡ്രൈവിങ് അറിയാത്തതിലുള്ള അപകർഷതാബോധം.... ഇതൊക്കെ തന്നെയാണ് ഞാനും...         നമുക്ക് നമ്മുടെ കഥയെഴുതാൻ ജനറൽ knowledge ൻ്റെ ചോദ്യോത്തരവലിയിൽ നമ്മുടെ പേരുണ്ടാവണം എന്നില്ല , എന്ന് എന്നെ ഓർമ്മപ്പെടുത്തിയ അകലങ്ങളിലെ കൂട്ടുകാരി, നിനക്ക് നന്ദി...         എഴുതാൻ വേണ്ടി വിഷയങ്ങളെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് രണ്ടു വിഷയങ്ങൾ, എൻ്റെ കണ്ണുമുന്നിലിരുന്ന് , ഞാൻ ഇര...

ഹൃദയത്തില് നിന്നൊരു കവിത

Image
എനിക്ക് ഒരു കവിത എഴുതണം... കേവലം രണ്ടു വരികൾ മാത്രം ഉള്ളൊരു കവിത... ആ കവിത,  ഏതെങ്കിലും ഒരു വികാരത്തിനുമേൽ മാത്രം അടിമപ്പെട്ടു പോകരുത്... ആ കവിത മാതൃത്വത്തെ കുറിച്ചാവരുത്... എങ്കിലും, ആ വരികളിൽ അമ്മിഞ്ഞപ്പാൽ മണക്കണം.... ആ കവിത സാഹോദര്യത്തെ കുറിച്ചാവരുത്‌... എങ്കിലും, ആ വരികളിൽ സ്നേഹത്തിന്റെ കരുതൽ ഉണ്ടാവണം.... ആ കവിത പ്രണയത്തെ കുറിച്ചാവരുത്‌.... എങ്കിലും ആ വരികളിൽ പ്രണയത്തിന്റെ മാധുര്യം ഉണ്ടായിരിക്കണം... ആ കവിത വിരഹത്തെ കുറിച്ചാവരുത്... എങ്കിലും,  ആ വരികൾ വിരഹത്തിന്റെ നനവറിഞ്ഞിരിക്കണം... ആ കവിത സൗഹൃദത്തെ കുറിച്ചാവരുത്..... എങ്കിലും , ആ വരികളിലെ വാക്കുകൾ വിശ്വാസം കൊണ്ട് ചേർത്ത് നിർത്തിയിട്ടുണ്ടാവണം.... നീയും... ഞാനും....

പറയാൻ മടിക്കുന്ന ഉത്തരങ്ങൾ

 Is everything OK? ഞങ്ങൾക്കിടയിൽ തളംകെട്ടി നിന്നിരുന്ന മൗനത്തെ ഭേദിച്ചു കൊണ്ടവൻ ചോദിച്ചു . ചോദ്യത്തിന്റെ അർത്ഥം എനിക്കു മനസ്സിലായെങ്കിലും ഞാനത് ഭാവിച്ചില്ല , ഞാൻ ഒരു ചോദ്യഭാവത്തോടെ പുരികം മുകളിലേക്കുയർത്തി . "എടി പൊട്ടി ... കുഴപ്പമൊന്നുമില്ലല്ലോ ...   എല്ലാം ഓക്കെ അല്ലേ ?" "പൊട്ടി നിന്റെ മറ്റവൾ ... എന്തു കുഴപ്പം ... നീ കണ്ണടച്ചിരിക്കുകയാണോ .. കാണുന്നില്ലേ ?   ഇവിടെ ഒരു കുഴപ്പവും ഇല്ല ." ഒരു കല്യാണ വീട്ടിലെ തലേദിവസത്തെ കാഴ്ച്ചകളും ബഹളങ്ങളും .. അന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു .  അതിനിടയിൽ വാക്കുകൾ കുറവായിരുന്നത് ഞങ്ങൾക്കിടയിൽ മാത്രമായിരുന്നു . ഈ ഞങ്ങൾ ആരാണെന്നല്ലേ ? ഞാനും എന്റെ ചങ്കും ... My Best friend... ഒരാണിനും പെണ്ണിനും കമിതാക്കൾ മാത്രമല്ല , നല്ല സുഹൃത്തുക്കളാകാനും കഴിയും എന്ന് ജീവിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നവർ .  കൂടെപ്പിറന്നവൻ എന്നും കൂടെയുണ്ടാകും എന്ന് ഉറപ്പില്ലെങ്കിലും ഇവന്റെ കാര്യത്തിൽ എനിക്ക് സംശയമില്ല . The best Part of My life... എന്നെ ചീത്ത...