Posts

Showing posts from April, 2026

ത്രികോണം, ആകൃതിയിലെ ആദ്യം ....

Image
        ത്രികോണം , ഏറ്റവും കുറവ് വശങ്ങളും ശീർഷങ്ങളും ഉള്ള ബഹുഭുജം ( The Polygon which has least number of sides and vertices).  ചുറ്റും ഒന്നു കണ്ണോടിച്ചാൽ പലയിടങ്ങളിലും ഈ ജ്യാമിതീയ രൂപം നമുക്ക് കാണാനാവും. നമ്മൾ കഴിക്കുന്ന പല ഭക്ഷണ സാധനങ്ങളിലും ത്രികോണാകൃതി നമുക്ക് കാണാവുന്നതാണ്. ഉദാഹരണത്തിന്, സമോസ , മുറിച്ചു വെച്ച പിസ്സ, സാൻവിച്ച്, ടോർട്ടില്ല ചിപ്സ് എന്നിവ.     നിർമ്മാണ മേഖലയിലും പാലങ്ങളിലും  ത്രികോണാകൃതി  കാണാവുന്നതാണ്.              പായ്ക്കപ്പലുകളിലും സൈക്കിൾ ഫ്രെയിമുകളിലും ട്രാഫിക് ചിഹ്നങ്ങളിലും ഇലക്ട്രിക് ടവറുകളിലും നിർമ്മാണ ക്രയിനുകളിലും വാട്ടർ സ്റ്റാൻഡുകളിലും ഹാങ്ങറുകളിലും എല്ലാം ത്രികോണത്തിൻ്റെ സാന്നിദ്ധ്യം ഒഴിവാക്കാൻ സാധിക്കില്ല. പ്രകൃതിയിലും ത്രികോണങ്ങൾ ധാരാളമായി കാണാം.     നമുക്കു മുന്നിൽ പല തരത്തിലുള്ള ജ്യാമിതീയ രൂപങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ത്രികോണങ്ങൾക്ക് വളരെയധികം പ്രാധാന്യമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനുള്ള ഉത്തരം ഇവിട...