Posts

Showing posts from May, 2019

മയിൽപ്പീലി

Image
                             ഏറെ പ്രിയമുള്ളൊരാൾ തന്ന കൊണ്ടാകാം ഏറെ നാളൊത്തിരി പിന്നിട്ടിട്ടും, പുസ്തകത്താളിലുണ്ടാമയിൽപ്പീലിത്തുണ്ടി - ന്നുമീയാകാശം കണ്ടിടാതെ ... പ്രിയമോടെ തന്നൊരാ കൊച്ചു മയിൽപ്പീലിയ - ന്നെനിക്കേകിയൊരുനൂറു സ്വപ്നം, ഏഴഴകോലുന്ന സ്വപ്നങ്ങളന്നതിൽ ആടി - തിമിർത്തു ഞാൻ മയിലുപോലെ... ഏറെ കൊതിച്ചു ഞാനൊരു മയിൽപ്പീലിയായ് കണ്ണന്റെ തിരുമുടിക്കെട്ടിലേറാൻ, ഓടക്കുഴലിന്റെയാ നാദമാധുരി  ഏറെയടുത്തിരുന്നാസ്വദിക്കാൻ ... ആകാശം കാണാത്ത പീലിക്കുമുണ്ടാകും അമ്മയാകാനുള്ള ഭാഗ്യമത്രേ, ആ മൂഢവിശ്വാസമെൻ മയിൽപ്പീലിയെ പുസ്തകത്താളിൽ തടഞ്ഞുനിർത്തി... പുസ്തകത്താളിലെയാ മയിൽപ്പീലിത്തുണ്ടി  - ന്നുമീയാകാശം കാണാത്ത    പോൽ , എൻ ഹൃത്തിലേറ്റിയ സ്വപ്നങ്ങളെല്ലാമേ ആകാശം കാണാതടർന്നു പോയി ... എൻ കണ്ണനേകിയ പ്രണയോപഹാരമായ് നെഞ്ചിലേറ്റുന്നു ഞാനീപ്പീലിയെ, അറിയുന്നു രാധയാം ഞാനിന്നീ പീലിയെൻ സ്വന്തമല്ലെന്നുള്ള നഗ്ന സത്യം... ഏറെനാൾ ...

അറിയുന്നതിനുമപ്പുറം....

Image
                         ' ഒ ന്നും ഒന്നും എത്രയാണെടാ ?' ഗുരുനാഥൻ ഒരിക്കൽ മജീദിനോട് ചോദിച്ചു . ഒന്നും ഒന്നും രണ്ടാണെന്നുള്ളത് ലോകപ്രസിദ്ധമാണല്ലോ . പക്ഷേ അതിന് മജീദ് പറഞ്ഞ അത്ഭുതകരായ സമാധാനം കേട്ട് ഗുരുനാഥൻ പൊട്ടിച്ചിരിച്ചു പോയി . ക്ലാസ് ആകെ ചിരിച്ചു .  മജീദ് പറഞ്ഞ സമാധാനം പിന്നീട് അവന്റെ പരിഹാസപ്പേരുമായിത്തീർന്നു . ആ ഉത്തരം പറയുന്നതിനു മുൻപേ മജീദ് ആലോചിച്ചു , രണ്ടു നദികൾ സമ്മേളിച്ചു കുറച്ചു കൂടി വണ്ണം വെച്ച നദിയായി ഒഴുകുന്നതു പോലെ രണ്ടു ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചു കൂടി വണ്ണം വെച്ച ഒരു ഒന്ന് ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു, “ ഇമ്മിണി വല്ല്യ ഒന്ന്… “ അങ്ങനെ കണക്കു ശാസ്ത്രത്തിൽ ഒരു പുതിയ തത്ത്വം കണ്ടുപിടിച്ചതിന് മജീദിനെ അന്നു ബഞ്ചിൽ കയറ്റി നിർത്തി .                    മലയാള സാഹിത്യത്തെ തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് ...

പ്രണയം ...

Image
കാത്തിരിക്കാൻ കാരണങ്ങൾ വേണ്ട... ഓർമ്മിക്കുവാനായി നിൻ ഓർമ്മകളും... അറിയാനും അടുക്കാനും യുഗങ്ങൾ വേണ്ട ... അകലമെന്ന ചിന്തയും... ഒരു നുള്ളു സ്നേഹം മാത്രം മതി ... മനസ്സിൽ വിരിയുമീ പ്രണയം മതി...

എങ്ങനെ ഞാൻ മറക്കും...?

Image
                                            എങ്ങനെ ഞാൻ മറക്കും...? സീമന്തരേഖയിൽ ചാർത്തിയ സിന്ദൂര- തരികളിതെങ്ങനെ ഞാൻ മായ്ക്കും...?  എങ്ങനെ ഞാൻ മറക്കും... ? നെഞ്ചോടു ചേർത്തു ഞാൻ കൊഞ്ചിയ മോഹങ്ങളെങ്ങനെ  ഞാനിന്നു വേണ്ടെന്നു വയ്ക്കും..? എങ്ങനെ ഞാനിനി കരയാതിരിക്കും...? അച്ഛനെ ചോദിച്ചു കരയുമെൻ  കുഞ്ഞിനോടെന്തു മൊഴിഞ്ഞു  ഞാൻ മാറോടു ചേർക്കും...? എങ്ങനെ കണ്ണീരടക്കി നിർത്തും...? തെക്കേ തൊടിയിന്നലെ നട്ടൊരാ- തുളസിതൻ പരിമളം അറിയുന്നു ഞാൻ...  അറിയാതെ പോകുന്നു നിന്റെ ഗന്ധം,  ഞാനേറെയാശിച്ചൊരാ സുഗന്ധം ... നെറുകയിൽ ഒരു ചെറു ചുംബനം നല്കി  പതിയെയെൻ കുപ്പിവള തട്ടി- യാരെ ഞാനിനി വിളിച്ചുണർത്തും...?  ഇനിയാരെൻ കണ്ണുനീർ തുടച്ചു നീക്കും...?