സാമർത്ഥ്യം!
അണപ്പൊട്ടിയൊഴുകുന്നു മനസ്സിലെന്നാലും തടകെട്ടി നിർത്തുന്നു ചിരിക്കുന്ന ചുണ്ടുകൾ ... കഥനങ്ങളായിരം ഉള്ളിലെന്നാലും കത്രികപ്പൂട്ടിട്ടു പൂട്ടുന്നു കണ്ണുകൾ... സാമർത്ഥ്യമുണ്ടതിൽ കണ്ണിനും ചുണ്ടിനും ഉള്ളിൽ കരഞ്ഞാലും പുറമെ നടിച്ചീടാൻ... -സ്വാതി