വൻമതിൽ
പണ്ടൊരു നാളിൽ,
ഞാനും നീയുമല്ല,
നമ്മളെന്നോതാൻ പറഞ്ഞുവമ്മ,
ജാതി വേണ്ട മതം
വേണ്ട
നമുക്കെന്നോതിയച്ഛൻ.
ഇന്നീ നാളിൽ,
എന്നെ ഞാനായും നിന്നെ നീയായും
കാണുവാനവരോതുന്നു,
കാണുവാനവരോതുന്നു,
എന്റെ ജാതിയും നിന്റെ ജാതിയും
ഒരുവൻമതിലായിതാ മാറുന്നു
സ്വാതി
Comments
Post a Comment