Posts

Showing posts from October, 2026

ചെത്തിപ്പൂവും കുഞ്ഞുമനസ്സുകളും...

Image
Siblings: the only enemy you can't live without.”  ഒരുപക്ഷേ, നമ്മളിൽ പലരും ഈ വാചകം പല സാഹചര്യങ്ങളിലും കേട്ടിട്ടുണ്ടാകും.  “നേരം വെളുക്കുമ്പോൾ തുടങ്ങിയോ രണ്ടും കൂടി തല്ലുപിടുത്തം!”.,,,,   എന്ന് പറയാത്ത അമ്മമാർ കുറവായിരിക്കും.  കാരണം, സഹോദരങ്ങൾ ഒരുമിച്ചുള്ള വീടുകളിൽ വഴക്കുകൾ സ്വാഭാവികമാണ്. ആ വഴക്കുകളിൽ ദേഷ്യവും വാശിയും പരാതികളുമൊക്കെ ഉണ്ടാകുമെങ്കിലും, അതിനിടയിൽ എവിടെയൊക്കെയോ സ്നേഹവും ഒളിഞ്ഞിരിപ്പുണ്ടാകും. പിണങ്ങിയിരിക്കുന്നവർ തന്നെ കുറച്ചു കഴിയുമ്പോൾ വീണ്ടും ഒന്നിച്ചുകളിക്കുന്നതും, ഒരു നിമിഷം മുമ്പ് തല്ലുകൂടിയവർ അടുത്ത നിമിഷം പരസ്പരം അന്വേഷിക്കുന്നതുമൊക്കെ ബാല്യത്തിന്റെ മനോഹരമായ കാഴ്ചകളാണ്. എൻ്റെ കുട്ടികൾ  തമ്മിലുള്ള വഴക്കുകൾ കാണുമ്പോൾ പലപ്പോഴും ഒരു അമ്മയെന്ന നിലയിൽ ഞാൻ അവരെ വഴക്കുപറയാറുണ്ട്. എന്നാൽ, അതിനുശേഷമുള്ള അവരുടെ പ്രതികരണങ്ങളും വികാരപ്രകടനങ്ങളുമൊക്കെ കാണുമ്പോൾ എനിക്ക് തോന്നും, ഞാൻ ഒരിക്കലും അവരുടെ വഴക്കുകളിൽ ഇടപെടേണ്ടിയിരുന്നില്ലെന്ന്! കാരണം, ഞാൻ അവരെ വഴക്കുപറയുന്ന നിമിഷം അവർ ഒന്നിക്കും. ഒരു നിമിഷം മുമ്പ് പരസ്പരം വഴക്കിട്ടിരുന്നവർ പെട്ട...