എനിക്കും വേണം ഒരേട്ടനെ ...
എ നിക്കും വേണം ഒരേട്ടനെ ... കുഞ്ഞുനാളിൽ അമ്മയോടിതു പറയുമ്പോൾ അമ്മയുടെ മുഖത്ത് വന്ന ഒരു ചിരിയുണ്ട്, ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹം പറഞ്ഞു വന്ന മകളോടുള്ള വാത്സല്യം കലർന്ന ചിരി. പക്ഷേ, ആ ചിരി മതിയായിരുന്നില്ല എനിക്ക് . ജീവിതത്തിൽ പിന്നീടും പലപ്പോഴും തോന്നി ഒരേട്ടനെ വേണമായിരുന്നു എന്ന്... സ്കൂളിൽ കൂടെ പഠിച്ച ചില സൃഹുത്തുക്കൾ ഏട്ടന്റെ കൈയ്യും പിടിച്ചു വരുന്നത് കാണുമ്പോൾ, ക്ലാസ്സിലെ കൂട്ടുകാരുടെ ബര്ത്ഡേക്കു കിട്ടിയ ചോക്ലേറ്റ് പകുത്തു അനിയത്തിക്ക് നൽകുന്നത് കാണുമ്പോൾ, "ഞാനെന്റെ ഏട്ടനോട് പറയും" എന്ന് പറഞ്ഞുള്ള അവരുടെ ചിണുങ്ങലുകൾ കാണുമ്പോൾ, എന്റെ പിഞ്ചു മനസ്സ് പിന്നെയും പറഞ്ഞു , എനിക്കും വേണം ഒരു ഏട്ടനെ... വീട്ടുപറമ്പിലെ ഏകദിന ക്രിക്കറ്റ് കാണിയായി ഇരിക്കുമ്പോൾ, എന്റെ ഏട്ടനാണ് അതെന്നുള്ള അവളുടെ വീമ്പുപറച്ചിൽ എനിക്ക് സഹിക്കാനാവുമായിരുന്നില്ല പലപ്പോഴും... പിന്നീട് ഹയർ സെക്കന്ററി വിദ്യാഭ്യാസകാലത്ത...