നിന്നോർമ്മയിൽ......


            Image result for women waitnig

കരയുകയാണു ഞാൻ പ്രിയനേ നിന്നോർമ്മയിൽ
പറയാതെ പോയൊരാ  നിമിഷമോർത്ത് ...
ഉരുകുകയാണിതെൻ ഹൃദയമീ  മാത്രയിൽ
അകലേക്കു പോയൊരെൻ പ്രണയമോർത്ത് ....
പ്രിയമുള്ളോരോർമ്മകൾ, പ്രിയമുള്ള നാളുകൾ
പ്രിയമുള്ളതായെന്തും നിന്റെ സ്വന്തം...
കാണാതെ കാണുന്നു ,കേൾക്കാതെ കേൾക്കുന്നു
അറിയാതെ അറിയുന്നു നിന്നെ മാത്രം ...

പറയാൻ മറന്നൊരാ പ്രണയത്തിനോർമ്മയിൽ
വിരിയാതെ അടരുന്നു എന്റെ സ്വപ്നം..
വിടരാൻ കൊതിക്കുന്നൊരായിരം സ്വപ്നങ്ങൾ
ഹൃദയം തുടിക്കുന്ന കാവ്യമായി...
ഇന്നെന്റെ വഴികളിൽ നീയില്ലയെങ്കിലും
എന്നുമെന്നോർമയിൽ നിന്റെ രൂപം ...
ഇടറുമെൻ നെഞ്ചകത്തിന്റെ ശ്രുതികളിൽ
കേൾക്കുവാനാകതും നിന്റെ നാമം...

കേൾക്കുന്നുവോ പ്രിയാ ഇടറുന്ന ശബ്ദത്തിൽ
ഞാനാലപിക്കുന്ന  വിരഹഗാനം...
അറിയുന്നുവോ പ്രിയാ എന്റെ മിഴികളിൽ
നിറയുന്ന സ്നേഹത്തിൻ ഇന്ദ്രജാലം ...
ഒരിക്കൽ കൂടി നിൻ ഹൃദയരാഗം കേൾക്കാൻ
എത്രനാൾ എത്രനാൾ കാത്ത് നിൽപ്പു...
ഒരുമാത്ര കാണുവാൻ ഒരുമാത്ര കേൾക്കുവാൻ
ഒരു കൊച്ചു മോഹമെൻ മനസിലാകെ...

മിഴികളിൽ നിറഞ്ഞൊരാ പ്രണയമാം ഭാവത്തെ
അറിയുവാൻ വൈകിയതെങ്ങനെ ഞാൻ ...
പൊയ്‌പ്പോയ കാലത്തിനോർമ്മയിൽ നിന്നും
നഷ്ടബോധത്തിൻ ചിരി പടർന്നു...
ഒരു കൊച്ചു തെന്നലായ് എന്റെ നെറുകയിൽ
തഴുകിയുണർത്തുവാൻ  അണയുമോ നീ...
ഇന്നെന്റെ ഓർമ്മയിൽ നൊമ്പരപ്പൂവു നീ
ഒരു ചെറു ദീപമായ് വന്നിടുമോ?
ഒരു സ്നേഹമന്ത്രമായ് പുൽകീടുമോ?

Comments

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ