എന്റെ മുത്തുമാല
പണ്ട് ഞാനൊരു മാല കോർത്തു , എൻ ചിരി മുത്തുകൾ കൊണ്ട് . ഇടയിൽ ഞാനെൻ സ്വപ്നങ്ങളെ കോർത്തു, എന്റെ ഇഷ്ടങ്ങളെ കോർത്തു ... കാലം, ആ മാല തട്ടിയെടുത്തു ... എൻ കണ്മുന്നിൽ നിന്നും ദൂരേക്ക് ... തേടിയലഞ്ഞു ഞാനെൻ മാല ... അന്ധകാരം തിങ്ങിയ ഈ ഗുഹക്കുള്ളിൽ അതിനുള്ളിൽ ഒരു പേടകത്തിൽ , അതിനുള്ളിലുണ്ടെൻ മാല... പക്ഷേ, ആ പെട്ടിതൻ താക്കോൽ , ഇന്നുമെൻ കൈകളില്ല ... തേടുന്നു ഞാനാ താക്കോൽ,,, നീറുന്ന ഹൃദയവുമായി....