വളരേണ്ടത് എങ്ങനെ?

കഥ കേട്ടുറങ്ങണം , കനവുകണ്ടുണരണം,
കഞ്ഞിയും കറിയും വെച്ചു കളിക്കണം.
അപ്പൂപ്പൻ താടിക്കു പുറകേ നീ ഓടണം,
കുന്നിക്കുരുക്കളെ വാരി വിതറണം .
പച്ചോലയിൽ തീർത്ത വാച്ചു നീ കെട്ടണം,
നെല്ലോലകൾക്കൊപ്പം നൃത്തമാടീടേണം.
നെല്ലോലകൾക്കൊപ്പം നൃത്തമാടീടേണം.
മാവിന്റെ ചില്ലയിൽ ഊഞ്ഞാലിലാടണം,
ചാമ്പമരത്തിൽ വലിഞ്ഞു കേറിടേണം.
ചങ്ങാതിമാരുടെ കൈകളാൽ തീർത്തൊരു
പായുന്ന വണ്ടിയിൽ യാത്ര ചെയ്തീടണം.
കുട്ടീം കോലും കളിയൊന്നറിയണം,
ചുവടു പിഴയ്ക്കാതെ മേടാസ് കളിക്കണം.
ഭ്രാന്തി ജയന്തിയെ കണ്ടൂ ഭയക്കണം,
മാനത്ത് നിറമുള്ള പട്ടം പറത്തണം.
ഞാവൽ പഴത്തിൻ രുചിയൊന്നറിയണം,
ചൂരൽ കഷായം ഇടയ്ക്കു കുടിക്കണം.
തെറ്റാതെ എണ്ണണം പാത്തു കളിക്കുമ്പോൾ ,
തുല്യമായ നൽകണം ഏറേറ്റൊരാ മാങ്ങ.
കൂവുന്ന കുയിലിന്റെ ഒപ്പം നീ കൂവണം,
ചെമ്പോത്തിൻ കണ്ണിനെ കണ്ടു ചിരിക്കണം.
തോളോടു ചേർക്കുവാൻ കൂട്ടരുണ്ടാവണം,
അച്ഛന്റെ തോളിന്റെ വാത്സല്യമറിയണം.
കുഞ്ഞു പിണക്കവും പിന്നീടിണക്കവും
അതിലുള്ള കരുതലും അറിഞ്ഞു വളരണം
സന്ധ്യക്കു വീടിന്റെ ഉമ്മറത്തിണ്ണയിൽ,
മുത്തശ്ശിക്കൊപ്പം നീ നാമം ജപിക്കണം.
അക്ഷരപ്പൂവിന്റെ ചെറുതേൻ നുകരണം,
ഗുരുവരൻ അറിവിന്റെ മാധുര്യമറിയണം.
കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനെ
കാണുവാനായി ഉൾക്കണ്ണു തുറക്കണം
വളയാതെ വളരുവാൻ വായിച്ചിടേണം നീ,
ഇടറാതെ മുന്നേറാൻ ശ്രദ്ധിച്ചിടേണം നീ .
കളികളിൽ പാലിച്ച നീതി നിയമങ്ങൾ
ജീവിത വഴികളിൽ ഒപ്പമുണ്ടാകണം.
ഒട്ടിവലിഞ്ഞ വയറു നീ കാണുമ്പോൾ
ഏറേറ്റ മാങ്ങ നിൻ കണ്മുന്നിൽ വിരിയണം .
പേടിച്ചരണ്ടൊരാ പെൺകൺകളെ കണ്ടാൽ,
അച്ഛന്റെ തോളിന്റെ വാത്സല്യമോർക്കണം .
കത്തിക്ക് പിന്നിലായ് കൈ ചലിപ്പിക്കുമ്പോൾ
ദീര്ഘമില്ലാത്ത പിണക്കങ്ങൾ ഓർക്കണം.
ചുവടുപിഴച്ചെന്നാൽ പേടിക്ക വേണ്ട നീ,
മേടാസ് കളിയുടെ പാടവമോർക്കണം.
കണ്ണീർച്ചാലിന്റെ കവിളു നീ കണ്ടെന്നാൽ,
കൂടെപിറപ്പെന്ന കരുതലുണ്ടാവണം .
നിറമുള്ള കുപ്പികൾ മുന്നിൽ നിരത്തുമ്പോൾ
ഉപ്പനെ കണ്ടു ചിരിച്ചതോർത്തീടേണം .
അപ്പൂപ്പൻ താടിയും കുന്നിക്കുരുക്കളും
പച്ചോല വാച്ചും നീ എന്നെന്നും ഓർക്കണം ....
തുല്യമായ നൽകണം ഏറേറ്റൊരാ മാങ്ങ.
കൂവുന്ന കുയിലിന്റെ ഒപ്പം നീ കൂവണം,
ചെമ്പോത്തിൻ കണ്ണിനെ കണ്ടു ചിരിക്കണം.
തോളോടു ചേർക്കുവാൻ കൂട്ടരുണ്ടാവണം,
അച്ഛന്റെ തോളിന്റെ വാത്സല്യമറിയണം.
കുഞ്ഞു പിണക്കവും പിന്നീടിണക്കവും
അതിലുള്ള കരുതലും അറിഞ്ഞു വളരണം
സന്ധ്യക്കു വീടിന്റെ ഉമ്മറത്തിണ്ണയിൽ,
മുത്തശ്ശിക്കൊപ്പം നീ നാമം ജപിക്കണം.
അക്ഷരപ്പൂവിന്റെ ചെറുതേൻ നുകരണം,
ഗുരുവരൻ അറിവിന്റെ മാധുര്യമറിയണം.
കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനെ
കാണുവാനായി ഉൾക്കണ്ണു തുറക്കണം
വളയാതെ വളരുവാൻ വായിച്ചിടേണം നീ,
ഇടറാതെ മുന്നേറാൻ ശ്രദ്ധിച്ചിടേണം നീ .
കളികളിൽ പാലിച്ച നീതി നിയമങ്ങൾ
ജീവിത വഴികളിൽ ഒപ്പമുണ്ടാകണം.
ഒട്ടിവലിഞ്ഞ വയറു നീ കാണുമ്പോൾ
ഏറേറ്റ മാങ്ങ നിൻ കണ്മുന്നിൽ വിരിയണം .
പേടിച്ചരണ്ടൊരാ പെൺകൺകളെ കണ്ടാൽ,
അച്ഛന്റെ തോളിന്റെ വാത്സല്യമോർക്കണം .
കത്തിക്ക് പിന്നിലായ് കൈ ചലിപ്പിക്കുമ്പോൾ
ദീര്ഘമില്ലാത്ത പിണക്കങ്ങൾ ഓർക്കണം.
ചുവടുപിഴച്ചെന്നാൽ പേടിക്ക വേണ്ട നീ,
മേടാസ് കളിയുടെ പാടവമോർക്കണം.
കണ്ണീർച്ചാലിന്റെ കവിളു നീ കണ്ടെന്നാൽ,
കൂടെപിറപ്പെന്ന കരുതലുണ്ടാവണം .
നിറമുള്ള കുപ്പികൾ മുന്നിൽ നിരത്തുമ്പോൾ
ഉപ്പനെ കണ്ടു ചിരിച്ചതോർത്തീടേണം .
അപ്പൂപ്പൻ താടിയും കുന്നിക്കുരുക്കളും
പച്ചോല വാച്ചും നീ എന്നെന്നും ഓർക്കണം ....
Comments
Post a Comment