Posts

Showing posts from June, 2019

കണ്ണ്

Image
      കണ്ണാരം പൊത്തിക്കളിക്കുവാനായാണീ     കണ്ണുകളെന്നു ചിന്തിച്ചിരുന്നു .    കണ്ണുകൾ പൊത്തുമാകൈകളോടന്നും     വല്ലാത്ത കൗതുകമായിരുന്നു.    ഏറെനാൾ പിന്നെയും പിന്നിടും മുമ്പേ-    യാ കണ്ണുകൾ വീണ്ടുമെൻ മുന്നിലെത്തി.    അക്ഷി, നയനം, മിഴി എന്നതൊക്കെയും     പലപലവട്ടം ഉരുവിട്ടു നോക്കി.    ഒരു വേനലവധിക്കു മുമ്പെയാ കണ്ണിന്റെ     പര്യായമൊന്നു മറന്നു പോകെ.     ചെത്തിമിനുക്കിയ ചെത്തി വടിതന്റെ     ചോരപ്പാടുകൾ കൈയ്യിൽ വീണു.    ഇത്തിരി വേദനിച്ചന്നെനിക്കെങ്കിലും    ഇന്നും തെറ്റാതെഴുതുവാനൊക്കുകില്ല.    അക്ഷിതൻ ആ 'ക്ഷ' പിന്നെയും പലവട്ടം    മൂക്കുകൊണ്ടിക്ഷ വരപ്പിച്ചെന്നെ..     ചെത്തിവടി തന്നുടെ  പാടുകൾ പിന്നെയും    കൈയ്യതിൽ വന്നു കൊണ്ടേയിരുന്നു.    റെറ്റിനേം ലെൻസും പ്രതിബിംബങ്ങളും     എന്നെ പ്രതിക്കൂട്ടിലാക്കി നിർത്തി .    സന്ധ്...