എന്റെ മുത്തുമാല

                              Image result for simple beads chainപണ്ട് ഞാനൊരു മാല  കോർത്തു ,
എൻ ചിരി മുത്തുകൾ കൊണ്ട് .
ഇടയിൽ ഞാനെൻ സ്വപ്നങ്ങളെ കോർത്തു,
എന്റെ ഇഷ്ടങ്ങളെ കോർത്തു ...

കാലം, ആ മാല  തട്ടിയെടുത്തു ...
എൻ കണ്മുന്നിൽ നിന്നും ദൂരേക്ക് ...
തേടിയലഞ്ഞു ഞാനെൻ മാല ...

അന്ധകാരം തിങ്ങിയ ഈ ഗുഹക്കുള്ളിൽ
അതിനുള്ളിൽ ഒരു പേടകത്തിൽ ,
അതിനുള്ളിലുണ്ടെൻ മാല...

പക്ഷേ,
ആ പെട്ടിതൻ താക്കോൽ ,
ഇന്നുമെൻ കൈകളില്ല ...
തേടുന്നു ഞാനാ താക്കോൽ,,,
നീറുന്ന ഹൃദയവുമായി....

Comments

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ