എന്റെ പ്രണയത്തിന്റെ ഓർമ്മയ്ക്ക്…

ഓർമ്മകളിലുണ്ടൊരു പ്രണയം
ഇളം തെന്നൽ പോലെന്നെ തഴുകിയ പ്രണയം
കുളിർമഴയായെന്നിൽ പെയ്തൊരു പ്രണയം
ഓമനിക്കാനേറെ ഇഷ്ടമീ പ്രണയം…
ഓർമ്മകളിലുണ്ടൊരു പ്രണയം
തൂമഞ്ഞിൻ തണുവെനിക്കേകിയ പ്രണയം
നറുനിലാവിൻ ചിരിതൂകിയ പ്രണയം
ഏഴു വർണ്ണങ്ങൾ ചാർത്തിയ പ്രണയം…
ഓർമ്മകളിലുണ്ടൊരു പ്രണയം
വസന്തമായെന്നിൽ പൂത്തൊരു പ്രണയം
സപ്തസ്വരമായ് പുല്കിയ പ്രണയം
ശ്വാസത്തിൽ പോലും നിറഞ്ഞൊരു പ്രണയം…
ഓർമ്മകളിലുണ്ടൊരു പ്രണയം
നറുമധുവെൻ ചുണ്ടിൽ പകർത്തിയ പ്രണയം
വിരൽത്തുമ്പിൽ കവിതകൾ രചിച്ചൊരു പ്രണയം
മിഴികളിൽ ഭാവങ്ങൾ വിടർത്തിയ പ്രണയം…
നറുമധുവെൻ ചുണ്ടിൽ പകർത്തിയ പ്രണയം
വിരൽത്തുമ്പിൽ കവിതകൾ രചിച്ചൊരു പ്രണയം
മിഴികളിൽ ഭാവങ്ങൾ വിടർത്തിയ പ്രണയം…
ഓർമ്മകളിലുണ്ടൊരു
പ്രണയം
അംസവും തൊട്ടിലുകളാകിയ പ്രണയം
കാർകൂന്തൽ കിന്നാരം ചൊല്ലിയ പ്രണയം
മൗനവും വാചാലമാക്കിയ പ്രണയം…
ഓർമ്മകളിലുണ്ടൊരു പ്രണയം
മോഹങ്ങളാൽ കൂടുകൂട്ടിയ പ്രണയം
ഒരുകോടി സ്വപ്നങ്ങൾ നല്കിയ പ്രണയം
ഒടുവിലെന്നെ തനിച്ചാക്കി അകന്നൊരു പ്രണയം…
ഓർമ്മകളിലുണ്ടൊരു പ്രണയം
ഹൃദയതന്ത്രികൾ വീണമീട്ടിയ പ്രണയം
മനസ്സിൻ ചിരിച്ചെപ്പു തുറന്നൊരു പ്രണയം
തോരാത്ത മിഴിനീരു നല്കിയതുമീ പ്രണയം …
ഓർമ്മകളിലുണ്ടൊരു പ്രണയം
നെഞ്ചോടു ചേർത്തു ഞാൻ വിങ്ങുന്ന പ്രണയം
കാത്തിരിപ്പിൻ സുഖം നല്കിയ പ്രണയം
കാത്തിരിപ്പാൻ ഇന്നും ഇഷ്ടമീ പ്രണയം…
സ്വാതി
കാർകൂന്തൽ കിന്നാരം ചൊല്ലിയ പ്രണയം
മൗനവും വാചാലമാക്കിയ പ്രണയം…
ഓർമ്മകളിലുണ്ടൊരു പ്രണയം
മോഹങ്ങളാൽ കൂടുകൂട്ടിയ പ്രണയം
ഒരുകോടി സ്വപ്നങ്ങൾ നല്കിയ പ്രണയം
ഒടുവിലെന്നെ തനിച്ചാക്കി അകന്നൊരു പ്രണയം…
ഓർമ്മകളിലുണ്ടൊരു പ്രണയം
ഹൃദയതന്ത്രികൾ വീണമീട്ടിയ പ്രണയം
മനസ്സിൻ ചിരിച്ചെപ്പു തുറന്നൊരു പ്രണയം
തോരാത്ത മിഴിനീരു നല്കിയതുമീ പ്രണയം …
ഓർമ്മകളിലുണ്ടൊരു പ്രണയം
നെഞ്ചോടു ചേർത്തു ഞാൻ വിങ്ങുന്ന പ്രണയം
കാത്തിരിപ്പിൻ സുഖം നല്കിയ പ്രണയം
കാത്തിരിപ്പാൻ ഇന്നും ഇഷ്ടമീ പ്രണയം…
സ്വാതി
സ്വാതി, വിട്ടുപോയ പ്രണയത്തെ മനോഹരമായ വരികളിലൂടെ വിവരിച്ചിരിക്കുന്നു, സൂപ്പർ ആയിട്ടുണ്ട്
ReplyDeleteമനസ്സിൽ എന്നും പ്രണയം സൂക്ഷിക്കുന്നവർക്കായി....
ReplyDeleteഎന്റെ പ്രണയത്തിന്റെ ഓർമ്മയ്ക്ക്... 👌👌