അറിയുന്നതിനുമപ്പുറം....

'ഒന്നും ഒന്നും എത്രയാണെടാ ?'
ഗുരുനാഥൻ ഒരിക്കൽ മജീദിനോട് ചോദിച്ചു. ഒന്നും ഒന്നും രണ്ടാണെന്നുള്ളത് ലോകപ്രസിദ്ധമാണല്ലോ. പക്ഷേ അതിന് മജീദ് പറഞ്ഞ അത്ഭുതകരായ സമാധാനം കേട്ട് ഗുരുനാഥൻ പൊട്ടിച്ചിരിച്ചു പോയി. ക്ലാസ് ആകെ ചിരിച്ചു. മജീദ് പറഞ്ഞ സമാധാനം പിന്നീട് അവന്റെ പരിഹാസപ്പേരുമായിത്തീർന്നു. ആ ഉത്തരം പറയുന്നതിനു മുൻപേ മജീദ് ആലോചിച്ചു , രണ്ടു നദികൾ സമ്മേളിച്ചു കുറച്ചു കൂടി വണ്ണം വെച്ച നദിയായി ഒഴുകുന്നതു പോലെ രണ്ടു ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചു കൂടി വണ്ണം വെച്ച ഒരു ഒന്ന് ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു,
“ ഇമ്മിണി വല്ല്യ ഒന്ന്… “
അങ്ങനെ കണക്കു ശാസ്ത്രത്തിൽ ഒരു പുതിയ തത്ത്വം കണ്ടുപിടിച്ചതിന് മജീദിനെ അന്നു ബഞ്ചിൽ കയറ്റി നിർത്തി.
മലയാള
സാഹിത്യത്തെ തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് കൈ പിടിയിലൊതുക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന നോവലിലെ ഒരു ഗണിതതത്വമാണ് മുകളിൽ പറഞ്ഞത്. കൊഴിഞ്ഞു വീണ അധ്യായനവർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ നമുക്കുമുണ്ടാകും ഇമ്മിണി വല്ല്യ ഒന്നുപോലെയല്ലെങ്കിലും ചില അനുമോദനകഥകൾ. അനന്ത വിശാലമായ ഈ പ്രപഞ്ചത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഗണിതശാസ്ത്രം. എന്നിരുന്നാലും ഗണിതപഠനം പ്രയാസകരമായ ഒന്നാണ് എന്നാണ് പൊതുവായ ധാരണ. രാവിലെ അലാറം ഓഫ് ചെയ്ത് എഴുന്നേല്ക്കുന്ന നിമിഷം മുതൽ രാത്രി ഉറങ്ങുന്നതു വരെ ഒരു വ്യക്തി ഓരോ നിമിഷവും കടന്നു പോകുന്നത് ഗണിതത്തിന്റെ കളിത്തൊട്ടിലിലൂടെയാണ്. നിത്യജീവിതത്തിൽ ഗണിതവുമായി ബന്ധപ്പെടാത്ത കാര്യങ്ങൾ വളരെ വിരളം.
എന്തും തുടങ്ങുന്നതു മാതൃഭാഷയിൽ നിന്നാവുവന്നതല്ലേ നല്ലത്. പ്രത്യേകിച്ച് നമ്മുടെ മലയാളം ശ്രേഷ്ഠഭാഷ പദവിയിലേക്ക് ഉയർന്നിരിക്കുമ്പോൾ. മലയാള ഭാഷയിൽ ഗണിതത്തിനെന്താ സ്ഥാനം എന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. നമുക്കു നോക്കാം…
ഗദ്യവും പദ്യവും എന്നീ രണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെ കവിത എന്നു പറയുന്നു. ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്കാരമാണ് കവിത. ഓരോ വരിയിലും വരുന്ന ലഘു ഗുരു എന്നിവയുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വൃത്തം
നിർണ്ണയിക്കുന്നത്. ഹ്രസ്വാക്ഷരത്തെ ലഘു എന്നും ദീർഘാക്ഷരത്തെ ഗുരു എന്നും പറയുന്നു. ഓരോ വൃത്തത്തിന്റെയും ലക്ഷണം പരിശോധിച്ചാൽ എണ്ണൽ സംഖ്യകളുടെ സ്വാധീനം വ്യക്തമാകുന്നതാണ്.
വ്യവസായവല്ക്കരണവും വനനശീകരണവും ഭൂമിയെ കണ്ണീരണിയിക്കുന്ന ഈ വേളയിൽ ഗണിതത്തെ കണ്ടെത്താനായെങ്കിലും പ്രകൃതിയിലേക്ക് നോക്കുന്നത് വളരെ നല്ലതായിരിക്കും.
“
ഈ വല്ലിയിൽ നിന്നു ചെമ്മേ-
പൂക്കൾ പോകുന്നിതാ പറന്നമ്മേ.
തെറ്റി നിനക്കുണ്ണി ചൊല്ലാം നൽ
പൂമ്പാറ്റകളല്ലേ അതെല്ലാം... “
ചിത്രശലഭത്തെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് ഈ വരികളാണ്. കാണുന്നവരുടെ മനം കുളിർപ്പിച്ച് വർണച്ചിറകുകൾ വീശി പാറുന്ന ചിത്രശലഭം ഗണിതതത്ത്വമായ സമതുലനാവസ്ഥ (Symmetry) ക്കു നല്ല ഉദാഹരണമാണ്. ഇലകളിലും പൂക്കളിലും ഇതേ തത്ത്വം ഒളിഞ്ഞു കിടക്കുന്നുണ്ട്. കറുപ്പിൽ വെളുത്ത വരകളാണോ? അതോ വെളുപ്പിൽ കറുത്ത വരകളാണോ? സീബ്രയ്ക്കെന്ന് ചിന്തിച്ചിട്ടുണ്ടോ? ആ വരകൾ symmetry ക്കു നല്ലൊരു ഉദാഹരണമാണ്. പുസ്തകത്തിൽ ഒളിപ്പിച്ചിരിക്കുന്ന മയിൽപ്പീലിയിലേക്കൊന്നു നോക്കു,
Symmmetry അവിടെയും കാണാം.
ശാസ്ത്രലോകം നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ (Milky way) യെ കുറിച്ച് ഒരു കണ്ടുപിടിത്തം നടത്തിയിട്ടുണ്ട്. ആകാശഗംഗയുടെ രണ്ടറ്റങ്ങൾ ഒരു വസ്തുവിന്റെ തന്നെ പ്രതിബിംബത്തെ അനുസ്മരിപ്പിക്കും വിധം ഒരു പോലെയാണെന്ന്. Symmetry ക്കു ഇതിലും വലിയ ഉദാഹരണം ഇനി ആവശ്യമുണ്ടോ?

5000
ൽ അധികം ചിലന്തിവർഗ്ഗങ്ങൾ ഇന്ന് ഭൂമുഖത്തുണ്ട്.കോമ്പസും പെൻസിലും സ്കെയിലും ഒക്കെ ഉപയോഗിച്ചു പോലും കൃത്യമായി ആകൃതികൾ വരയ്ക്കാൻ നാം പാടുപെടുമ്പോൾ, ചിലന്തിവലയിലേക്കൊന്നു നോക്കു...
എന്നും ആകാശത്തേക്കു കണ്ണുംനട്ട് സൂര്യദേവനെ നോക്കി നില്ക്കുന്ന സൂര്യകാന്തി പൂക്കളിലും ഒരു ഗണിതമുണ്ട്. സൂര്യകാന്തി പൂവിന്റെ വിത്തുകളുടെ ക്രമീകരണം 1, 1, 2, 3, 5, 8, 13,... എന്ന രീതിയിലാണ്. ഇത് ഗണിതത്തിൽ ഫിബോനാക്കി ശ്രേണി (Fibbonacci Series) എന്നാണറിയപ്പെടുന്നത്. മുയലുകളുടെ വംശവർദ്ധനവ് നടക്കുന്നതും ഇതേ ശ്രേണിയിലാണ്. തേനീച്ച കൂട് കണ്ടിട്ടില്ലേ? ഒന്നു ശ്രദ്ധിച്ചാൽ കാണാം, ഷഡ്ഭുജങ്ങൾ (Hexagon) അടക്കി വച്ചതു പോലെയാണ് തേനീച്ച കൂട് .
ഇനി അടുക്കളയിലേക്കൊന്നു കയറാം... കറിക്കല്പം
എരിവോ ഉപ്പോ കൂടിയതിനോ, ഇഡ്ഡലിക്കു രുചിയില്ലാത്തതിനോ അമ്മയോട് ദേഷ്യപ്പെടാത്തവർ എത്ര
പേരുണ്ടാകും? ഓരോ ഭക്ഷണവും പാകം ചെയ്യുമ്പോൾ അത് രുചിയുള്ളതായി തീരാൻ ഗണിതം വലിയൊരു
പങ്ക് വഹിക്കുന്നുണ്ട്. അനുപാതം (Proportion) എന്ന ഗണിത തത്വം. ഇന്നയളവിലെല്ലാം ചേർക്കണം
എന്ന് എഴുതിക്കൂട്ടിയല്ല നമ്മുടെ അമ്മമാർ പാചകം ചെയ്യുന്നതെങ്കിലും ഓരോ ചേരുവകൾ ചേർക്കുമ്പോഴും
അവരറിയാതെതന്നെ അനുപാതം ഉപയോഗിക്കുന്നുണ്ട്. അക്കോസേട്ടനും ഉണ്ണിക്കുട്ടനും ആസ്വദിച്ചു
കഴിക്കുന്ന ഉണ്ണിയപ്പത്തിനു പിന്നിലും ഒരു അനുപാത കഥയുണ്ട്. ഗണിത ശാസ്ത്രത്തിൽ അഗ്രഗണ്യനായ
വ്യക്തി പാചകത്തിലും നൈപുണ്യമുള്ളവനായിരിക്കും എന്നല്ല ഇതിനർത്ഥം, അതിനു കുറച്ച് കൈപുണ്യം
കൂടി വേണം... ഉണ്ടാക്കിയാൽ മാത്രം പോരാ അത് പരാതി കേൾക്കാത്ത വിധം വീതിച്ചു നല്കുകയും
വേണം. ചേട്ടനോ അനിയത്തിക്കോ നമ്മളെക്കാൾ കൂടുതൽ വിളമ്പിയെന്നു പറഞ്ഞു മുഖം ചുളിക്കാത്തവർ
ചുരുക്കം. അതിനും വേണ്ടേ, അല്പം ഗണിതം... ചുരുക്കത്തിൽ, പ്രായോഗിക ജീവിതത്തിലെ ഏറ്റവും
നല്ല ഗണിതജ്ഞർ ആണ് അമ്മമാർ.
മുകളിൽ കുറച്ച് അനുപാതത്തെപ്പറ്റി പറഞ്ഞതിനാൽ നിത്യജീവിതത്തിൽ
നാം കണ്ടുമുട്ടുന്ന അനുപാതങ്ങളിലേക്കും അംശബന്ധങ്ങളിലേക്കും തന്നെയാവാം ഇനി യാത്ര.
നവയുഗം സോഷ്യൽ മീഡിയകൾ അടക്കിവാഴുമ്പോൾ ഒഴിവാക്കി നിർത്താൻ കഴിയാത്ത ഒന്നാണ് ടെലിവിഷൻ. അവിടെയും
ഒരു ഗണിതം ഒളിഞ്ഞിരിക്കുന്നുണ്ട്. ടെലിവിഷൻ സെറ്റുകളുടെ വലിപ്പം പൊതുവെ 14 ഇഞ്ച്, 17 ഇഞ്ച് എന്നിങ്ങനെയാണ് പറയുന്നത്. ചതുരാകൃതി (Rectangle) യിലുള്ള ടെലിവിഷന്റെ വികർണത്തിന്റെ (Diagonal) അളവുകളാണിത്. സ്ക്രീനിന്റെ വലിപ്പം എത്ര തന്നെയായാലും അതിന്റെ
നീളവും ഉയരവും തമ്മിലുള്ള അശബന്ധം സാധാരണ ടെലിവിഷൻ സെറ്റുകളിൽ 4:3 ആണ്. ഈ അംശബന്ധം
16:9 ആയ സെറ്റുകളും ഇപ്പോൾ വിപണിയിലുണ്ട്.
അധ്യാപക വിദ്യാർത്ഥി അംശബന്ധം എന്നത് ഒരു രാജ്യത്തിലെ വിദ്യാഭാസത്തെക്കുറിച്ചുള്ള പ്രധാന സൂചികയാണ്. പ്രൈമറി വിഭാഗത്തിൽ Pupil Teacher Ratio 1:30 എന്നതും Upper Primary വിഭാഗത്തിൽ 1:35 എന്നും Higher Secondary വിഭാഗത്തിൽ 1:30 ആയിരിക്കണം എന്നുമാണ് Right of children to free and compulsory education act (2009) പ്രകാരം പറയുന്നത്. 2017-2018ലെ Economic Survey ഈ അംശബന്ധത്തിൽ വ്യത്യാസമുള്ളതായി പറയുന്നുണ്ട്.
വിനോദയാത്രയെന്ന ദിലീപ് ചിത്രത്തിൽ ഉപ്പിന്റെയും മുളകിന്റെയും വിലയറിയാതെ വാപൊളിച്ചു നിൽക്കുന്ന
ദിലീപിനെ കണ്ട് ഊറി ചിരിച്ചവരാണ് നാമെല്ലാവരും.
സത്യത്തിൽ നമ്മളിൽ പലരും ജീവിക്കുന്നത് അത്തരമൊരു അവസ്ഥയിൽ തന്നെയല്ലേ.
ഇനി അല്പം രസതന്ത്രം (Chemistry) ആയാലോ...
രസതന്ത്രത്തിൽ പദാർത്ഥങ്ങളെ മൂലകങ്ങൾ (elements) എന്നും സംയുക്തങ്ങൾ (Compound) എന്നും തരം തിരിച്ചിട്ടുണ്ട്. ഏതു സംയുക്തത്തിലും
അതിലടങ്ങുന്ന മൂലകങ്ങളുടെ ദ്രവ്യമാനം (Mass) ഒരു നിശ്ചിത അംശബന്ധത്തിലായിരിക്കുമെന്ന്
പതിനെട്ടാം നൂറ്റാണ്ടിൽ ജോസഫ് പ്രുസ്റ്റ് എന്ന
ശാസ്തജ്ഞൻ കണ്ടെത്തി. ഉദാഹരണമായി കോപ്പർ കാർബണേറ്റിൽ എപ്പോഴും കാർബണേറ്റിന്റെ ദ്രവ്യമാനത്തിന്റെ 5.3 മടങ്ങ് കോപ്പറും 4 മടങ്ങ് ഓക്സിജനും ആയിരിക്കും. പത്തൊമ്പതാം നൂറ്റാണ്ടിൽ ജോൺ ഡാൽട്ടൺ അവതരിപ്പിച്ച
സിദ്ധാന്തമനുസരിച്ച് ഏതു സംയുക്തത്തിലും അതിലെ
വിവിധ മൂലകങ്ങളുടെ പരമാണുക്കളുടെ എണ്ണം ഒരു നിശ്ചിത അംശബന്ധത്തിലാണ്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഐസക് ന്യൂട്ടന്റെ ഒരു തത്വം ഉണ്ട്, E =
mc² ഒരു പക്ഷേ മഹത്തായ ഈ കണ്ടുപിടിത്തം തന്നെയാവും അദ്ദേഹത്തെ ഏറ്റവുമധികം വേദനിപ്പിച്ചതും.കാരണം ഈ തത്വമാണ് അണുബോംബിന്റെ ജനയിതാവ്. നമ്മളിവിടെ പറയുന്നത് അതിനെ പറ്റിയല്ല, അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തമായ പ്രപഞ്ചാനുപാതത്തെ പറ്റിയാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ആകർഷിക്കുന്നുവെന്നത് ഭൗതിക ശാസ്ത്രത്തിലെ അടിസ്ഥാന തത്വമാണ്. ഈ ആകർഷണ ശക്തി, വസ്തുക്കളുടെ ദ്രവ്യമാനത്തിന്റെ ഗുണനഫലത്തിന് ആനുപാതികവും (Propotion), അവ തമ്മിലുള്ള ദൂരത്തിന്റെ വർഗത്തിന് വിപരീതാനുപാതത്തിലും ആണെന്നാണ് ഈ തത്വം പറയുന്നത്.
"നില്ക്കാനൊരിടവും
വേണ്ടത്ര നീളവുമുള്ള കോലും ഉണ്ടെങ്കിൽ ഭൂമിയുടെ സ്ഥാനം തന്നെ മാറ്റാം" , എന്ന് ഉറക്കെ പ്രസ്താവിച്ച ശാസ്ത്രജ്ഞനാണ് ആർക്കിമിഡീസ്. ഉത്തോലകതത്ത്വം (Lever principle ) എന്ന തന്റെ കണ്ടുപിടിത്തമാണ്
ഇത്തരമൊരു പ്രസ്താവന നടത്താൻ ആർക്കമിഡീസിനു ധൈര്യം നല്കിയത്. തുലനം സാധ്യമാകണമെങ്കിൽ ഇരു വശത്തുള്ള ഭാരങ്ങളും
തുലന ബിന്ദുവിൽ നിന്നും അവയിലേക്കുള്ള അകലങ്ങളും വിപരീതാനുപാതത്തിലായിരിക്കണം. തുലനവും
വിപരീതാതു പാതവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇതിൽ നിന്നു തന്നെ
വ്യക്തം. ഈ തത്വമുപയോഗിച്ച് അദ്ദേഹം
കണ്ടെത്തിയ യന്ത്രമാണ് 'ആർക്കമിഡീസ് സ്ക്രൂ '. ഇത്തരം യന്ത്രങ്ങൾ ഇന്നും വ്യവസായശാലകളിലെ വൻ യന്ത്രങ്ങളിലും ഹൃദയ
ശസ്ത്രക്രിയയിൽ രക്തചംക്രമണം സാധ്യമാക്കുന്ന ചെറു യന്ത്രങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
അനുപാത കഥകൾ ഇവിടെ തീരുന്നില്ല. പറഞ്ഞു തീരാത്ത വിശേഷങ്ങൾ ഇനിയും ഉള്ളതിനാൽ തല്ക്കാലത്തേക്കു നിർത്തി അല്പം കലാപരമായി ചിന്തിക്കാം.
ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവരായി ആരാണുള്ളത്. ചിത്രരചനയിലും നൃത്തരംഗങ്ങളിലും സംഗീതത്തിലും ശില്പ നിർമാണരംഗത്തും തച്ചുശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിന്റെ സാന്നിധ്യം ഉയർന്നു കാണാവുന്നതാണ്. ഈ കലകളുടെയെല്ലാം പരിപൂർണ്ണമായ വിജയത്തിന് ഗണിതത്തിലെ Regularity, Symmetry, Order and Arrangement എന്നീ നിയമങ്ങളാണ് സഹായകമാകുന്നത്. സംഗീതം ഗണിതശാസ്ത്രം കൊണ്ട് രൂപ വല്കരിക്കപ്പെട്ടതാണ്. സംഗീതോപകരണങ്ങളായ ഹാർമോണിയം, ഗിറ്റാർ, സിതാർ, ഡ്രം, വയലിൻ, ഓടക്കുഴൽ തുടങ്ങിയവയെല്ലാം ഗണിതതത്വങ്ങൾക്കധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്.

ശാസ്ത്ര
പുരോഗതിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയ കംപ്യൂട്ടറിന്റെ ഉപജ്ഞാതാവായി ചാൾസ് ബാബേജ് ഓർമ്മിക്കപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന് ഗണനയന്ത്രങ്ങൾ രൂപകല്പന ചെയ്യാനുള്ള പ്രചോദനം ഭാരതീയ സംഖ്യകളായിരുന്നു എന്നത് തഴയപ്പെട്ടു കിടക്കുന്ന കാര്യമാണ്. 0, 1 എന്നീ രണ്ടു സംഖ്യകളിലാണ് കംപ്യൂട്ടറിന്റെ മുഴുവൻ പ്രവർത്തനങ്ങളും ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.
നമുക്ക് അഭിമാനിക്കാം, കാരണം പൂജ്യമെന്നത് ലോക രാഷ്ട്രങ്ങൾക്കു മുമ്പിൽ
ഭാരതത്തിന്റെ സംഭാവനയാണ്. പൂജ്യം എന്ന ആശയം മുന്നോട്ടുവച്ചത്
ഭാരതീയ ഗണിതജ്ഞൻ ബ്രഹ്മ ഗുപ്തയാണ്. ഗണിത ശാസ്ത്രം ഉപയോഗിച്ച്
ഗ്രഹങ്ങളുടെ സ്ഥാനം പ്രവചിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
കണക്കു മാഷ് എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസ്സിലേക്ക് വരുന്നത് എന്താണ്? സ്ഫടികത്തിലെ ചാക്കോ മാഷിനെ പോലെ 'ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്' എന്ന് ആക്രോശിച്ചു നടക്കുന്ന ഒരു അധ്യാപകനെയാണോ? (a+b)² = a² + 2ab + b² എന്ന Identity പഠിപ്പിക്കാൻ മകന് ചൂരൽ കഷായം സമ്മാനിച്ച ചാക്കോ മാഷിനെ പോലെയല്ല എല്ലാ അധ്യാപകരും. സംസാരിക്കാൻ കഴിവുള്ള മുയൽക്കുട്ടന്റെ പിന്നാലെ ഓടുന്ന ആലീസിന്റെ കഥ പറയുന്ന ഒരു ബാലസാഹിത്യ കൃതിയുണ്ട്. 150 വർഷത്തിനുശേഷവും അതിന്റെ പകിട്ടുമാറിയിട്ടില്ല. നാടകമായും പാട്ടായും സിനിമയായും എന്തിന് 'സ്വപ്ന ശാശക വൃത്തം' എന്ന പേരിൽ കഥകളിയായി പോലും ഇന്നും ലോകം ചുറ്റുകയാണ് ഇതിലെ ആലീസ് എന്ന കൊച്ചു സുന്ദരി. അതെ, 1865 ൽ പ്രസിദ്ധീകരിച്ച ആലീസ് ഇൻ വണ്ടർലാന്റ് എന്ന കൃതിയെപ്പറ്റിയാണ് പറയുന്നത്.ഇതിൽ ഗണിതത്തിനെന്താ സ്ഥാനം എന്നു ചിന്തിക്കാൻ വരട്ടെ. ഓക്സ്ഫഡ് സർവ്വകലാശാലയിലെ ഗണിത അധ്യാപകനായിരുന്ന ചാൾസ് ലുട്ടിഡ്ജ് ഡോഡ് ഗണിന്റേതാണ് ഈ കൃതി.
രാജപാതകളൊന്നുമില്ലാത്ത ഗണിത ശാസ്ത്രത്തിലേക്ക് മനസ്സു വച്ചാൽ
ഒരല്പം ഇഷ്ടത്തോടുകൂടി നോക്കിയാൽ ആർക്കും കടന്നു ചെല്ലാവുന്നതാണ്. ബി.സി 500 ൽ
എഴുതപ്പെട്ടു എന്നു കരുതുന്ന വേദാംഗ ജ്യോതിഷത്തിൽ പറയുന്നു..
'യഥാശിഖാ മയൂരാണാം
നാഗാനം മണയോ യഥാ
തദ് വദ് വേദാംഗ ശാസ്ത്രണാം
ഗണിതം മൂർ ധ് നിസ്ഥിതം '
മയിലുകളുടെ ശിരസ്സിൽ ചൂഡയെന്ന പോലെയും സർപ്പങ്ങളുടെ ഫണത്തിൽ മാണിക്യമെന്ന പോലെയും ശാസ്ത്രങ്ങളുടെ മൂർധാവിൽ ഗണിതം ശോഭിക്കുന്നു.......
swathy
കണക്കു മാഷ് എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസ്സിലേക്ക് വരുന്നത് എന്താണ്? സ്ഫടികത്തിലെ ചാക്കോ മാഷിനെ പോലെ 'ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്' എന്ന് ആക്രോശിച്ചു നടക്കുന്ന ഒരു അധ്യാപകനെയാണോ? (a+b)² = a² + 2ab + b² എന്ന Identity പഠിപ്പിക്കാൻ മകന് ചൂരൽ കഷായം സമ്മാനിച്ച ചാക്കോ മാഷിനെ പോലെയല്ല എല്ലാ അധ്യാപകരും. സംസാരിക്കാൻ കഴിവുള്ള മുയൽക്കുട്ടന്റെ പിന്നാലെ ഓടുന്ന ആലീസിന്റെ കഥ പറയുന്ന ഒരു ബാലസാഹിത്യ കൃതിയുണ്ട്. 150 വർഷത്തിനുശേഷവും അതിന്റെ പകിട്ടുമാറിയിട്ടില്ല. നാടകമായും പാട്ടായും സിനിമയായും എന്തിന് 'സ്വപ്ന ശാശക വൃത്തം' എന്ന പേരിൽ കഥകളിയായി പോലും ഇന്നും ലോകം ചുറ്റുകയാണ് ഇതിലെ ആലീസ് എന്ന കൊച്ചു സുന്ദരി. അതെ, 1865 ൽ പ്രസിദ്ധീകരിച്ച ആലീസ് ഇൻ വണ്ടർലാന്റ് എന്ന കൃതിയെപ്പറ്റിയാണ് പറയുന്നത്.ഇതിൽ ഗണിതത്തിനെന്താ സ്ഥാനം എന്നു ചിന്തിക്കാൻ വരട്ടെ. ഓക്സ്ഫഡ് സർവ്വകലാശാലയിലെ ഗണിത അധ്യാപകനായിരുന്ന ചാൾസ് ലുട്ടിഡ്ജ് ഡോഡ് ഗണിന്റേതാണ് ഈ കൃതി.
'യഥാശിഖാ മയൂരാണാം
നാഗാനം മണയോ യഥാ
തദ് വദ് വേദാംഗ ശാസ്ത്രണാം
ഗണിതം മൂർ ധ് നിസ്ഥിതം '
മയിലുകളുടെ ശിരസ്സിൽ ചൂഡയെന്ന പോലെയും സർപ്പങ്ങളുടെ ഫണത്തിൽ മാണിക്യമെന്ന പോലെയും ശാസ്ത്രങ്ങളുടെ മൂർധാവിൽ ഗണിതം ശോഭിക്കുന്നു.......
swathy
Comments
Post a Comment