ഒരു ഡയറികുറിപ്പ്

     ഇതാ,ഇവിടെ എന്റെ ഒരു ദിവസം കൂടി അവസാനിക്കുകയാണ്.മറ്റേതൊരു ദിവസത്തെയും പോലെ യാതൊരു അത്ഭുതവും ഇന്നും എന്റെ ജീവിതത്തിൽ സംഭവിച്ചില്ല. ഒരുപാടു  പ്രതീക്ഷകളും പേറിയാണ് ഓരോ ദിവസവും  ഞാൻ ഉണരുന്നത്.എന്നാൽ എന്റെ സ്വപ്നങ്ങൾ ഓരോ നിമിഷവും എന്നിൽ നിന്നും അകലുകയാണ്.നേടാൻ ആഗ്രഹിച്ചതെല്ലാം കൈയെത്തുന്നതിനും ഒരുപാടു ദൂരെയാണ് എന്ന തിരിച്ചറിവിൽ ഞാൻ ജീവിക്കുന്നു.അല്ല, ജീവിച്ചെന്നു വരുത്തി തീർക്കുന്നു. 
                    ഈ നിമിഷവും എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്... എന്തിനാണ് എന്ന ചോദ്യം ബാക്കി വെച്ച് കൊണ്ട്.എനിക്ക് എല്ലാവരും ഉണ്ട്,,, എന്നിട്ടും ഒറ്റപ്പെടലിന്റെ വേദന എനിക്കറിയാം. എനിക്ക് എല്ലാം ഉണ്ട്,എങ്കിലും ഒന്നുമില്ലാത്തവന്റെ വേദനയും ഞാൻ അറിയുന്നു. ജീവിതം ചില പ്രക്രിയകളിൽ തളച്ചിടപ്പെടുകയാണ്.ചങ്ങലകൾ അറുത്തെറിഞ്ഞു എവിടേക്കോ സഞ്ചരിക്കാൻ മനസ്സ് വെമ്പൽ കൊള്ളുകയാണ് . കഴിയുന്നില്ല...

ഞാൻ ഉറങ്ങട്ടെ ,,ഒരിക്കലും പുലരാത്ത  ഒരു രാത്രി സ്വപ്നം കണ്ടു കൊണ്ട്.. ജീവിതത്തെ മോഹിക്കാൻ  കഴിയുന്ന രീതിയിൽ യാതൊന്നും മുന്നിലില്ലെങ്കിൽ മരണത്തെ മോഹിക്കുന്നതിൽ എന്താണ് തെറ്റ്...

Comments

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ