ഓർമ്മയിലെ വിഷു...

മായാതെയുണ്ടെന്നുള്ളിൽ പിന്നിൽ
വന്നു നീയെൻ കണ്ണുകൾ പൊത്തി അന്നു
കാണിച്ചൊരാ
കണിതൻ മാധുര്യവും…
മുറ്റത്തെ മണ്ണതിൽ നീ തീർത്തു
വച്ചൊരാ കണ്ണന്റെ മാറിൽ മയങ്ങിയ
ഇത്തിരി കൊന്നതൻ നൈർമ്മല്യവും..
ഉടയാതെയുണ്ടെന്നുള്ളിൽ
രാഗമേതെ
ന്നറിയാതെ
അന്നു നീ മൂളിയ
കൃഷ്ണ
സ്തുതികൾതൻ ഈണവും…
വിഷുകൈനീട്ടമായെൻ വലം കയ്യിൽ
നീ നല്കിയ
മഞ്ചാടിക്കുരുക്കൾ
സമ്പന്നമാക്കിയ
ഒരു മേട പുലരിയും…
സ്വാതി
സ്വാതി
അങ്ങനെ ഒരു വിഷു കൈനീട്ടമായി ഒരു കവിയിത്രിയുടെ ജനനം, ആശംസകൾ. Vinitha
ReplyDeleteThank you...
Delete