എങ്ങനെ ഞാൻ മറക്കും...?

എങ്ങനെ ഞാൻ മറക്കും...?
സീമന്തരേഖയിൽ ചാർത്തിയ സിന്ദൂര-
തരികളിതെങ്ങനെ ഞാൻ മായ്ക്കും...?
എങ്ങനെ ഞാൻ മറക്കും... ?
നെഞ്ചോടു ചേർത്തു ഞാൻ
കൊഞ്ചിയ മോഹങ്ങളെങ്ങനെ
ഞാനിന്നു വേണ്ടെന്നു വയ്ക്കും..?
എങ്ങനെ ഞാനിനി കരയാതിരിക്കും...?
അച്ഛനെ ചോദിച്ചു കരയുമെൻ
കുഞ്ഞിനോടെന്തു മൊഴിഞ്ഞു
ഞാൻ മാറോടു ചേർക്കും...?
എങ്ങനെ കണ്ണീരടക്കി നിർത്തും...?
തെക്കേ തൊടിയിന്നലെ നട്ടൊരാ-
തുളസിതൻ പരിമളം അറിയുന്നു ഞാൻ...
അറിയാതെ പോകുന്നു നിന്റെ ഗന്ധം,
ഞാനേറെയാശിച്ചൊരാ സുഗന്ധം ...
നെറുകയിൽ ഒരു ചെറു ചുംബനം നല്കി
പതിയെയെൻ കുപ്പിവള തട്ടി-
യാരെ ഞാനിനി വിളിച്ചുണർത്തും...?
ഇനിയാരെൻ കണ്ണുനീർ തുടച്ചു നീക്കും...?
Nice swathy, vinitha
ReplyDeleteSuperb da
ReplyDelete