ഗോഡ്ഫാദർ, 1991 ൽ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രം. ഈ സിനിമയിലെ ഇന്നസെൻ്റ്( സ്വാമിനാഥൻ), ജഗദീഷ് ( മായിൻ കുട്ടി) എന്നിവരുടെ കോമ്പിനേഷൻ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കോമഡി കൂട്ടുകളിൽ ഒന്നാണ്. സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സോഷ്യൽ മീഡിയയിലും ട്രോളുകളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഡയലോഗ് ആണ് " നീയൊക്കെ എന്തിനാടാ പഠിക്കുന്നത് ...." പിന്നിട്ട വഴികളിൽ ഒരിക്കലെങ്കിലും നമ്മളിൽ പലരിലും ഒരു ഇന്നസെൻ്റ് ഉണർന്നിട്ടുണ്ടാകും അല്ലെങ്കിൽ ഒരു ഇന്നസെൻ്റിനെ അഭിമുഖീകരിച്ചിട്ടുണ്ടാകും. പ്രത്യേകിച്ച് ബോർഡിലെ ചോക്ക് വരകൾ ത്രികോണമിതിയിലെ സൈനും കോസും ഒക്കെ ആകുമ്പോൾ. "ഇതൊക്കെ പഠിച്ചിട്ട് എന്ത് കാര്യം?" എന്ന ആ ചോദ്യം കേവലം ഒരു സിനിമ ഡയലോഗ് അല്ല, മറിച്ച് തലമുറകൾ ആയുള്ള വിദ്യാർത്ഥികളുടെ നിശബ്ദ രോദനമാണ് . പഠിക്കുന്ന കാര്യങ്ങൾ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയാത്ത അവസ്ഥയിൽ പുസ്തകം പുഴയിൽ എറിയാൻ തോന്നുന്ന ആ വിപ്ലവകരമായ ചിന്ത പലർക്കും റിലേറ്റബിൾ ആണ്. ...
ത്രികോണം , ഏറ്റവും കുറവ് വശങ്ങളും ശീർഷങ്ങളും ഉള്ള ബഹുഭുജം ( The Polygon which has least number of sides and vertices). ചുറ്റും ഒന്നു കണ്ണോടിച്ചാൽ പലയിടങ്ങളിലും ഈ ജ്യാമിതീയ രൂപം നമുക്ക് കാണാനാവും. നമ്മൾ കഴിക്കുന്ന പല ഭക്ഷണ സാധനങ്ങളിലും ത്രികോണാകൃതി നമുക്ക് കാണാവുന്നതാണ്. ഉദാഹരണത്തിന്, സമോസ , മുറിച്ചു വെച്ച പിസ്സ, സാൻവിച്ച്, ടോർട്ടില്ല ചിപ്സ് എന്നിവ. നിർമ്മാണ മേഖലയിലും പാലങ്ങളിലും ത്രികോണാകൃതി കാണാവുന്നതാണ്. പായ്ക്കപ്പലുകളിലും സൈക്കിൾ ഫ്രെയിമുകളിലും ട്രാഫിക് ചിഹ്നങ്ങളിലും ഇലക്ട്രിക് ടവറുകളിലും നിർമ്മാണ ക്രയിനുകളിലും വാട്ടർ സ്റ്റാൻഡുകളിലും ഹാങ്ങറുകളിലും എല്ലാം ത്രികോണത്തിൻ്റെ സാന്നിദ്ധ്യം ഒഴിവാക്കാൻ സാധിക്കില്ല. പ്രകൃതിയിലും ത്രികോണങ്ങൾ ധാരാളമായി കാണാം. നമുക്കു മുന്നിൽ പല തരത്തിലുള്ള ജ്യാമിതീയ രൂപങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ത്രികോണങ്ങൾക്ക് വളരെയധികം പ്രാധാന്യമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനുള്ള ഉത്തരം ഇവിട...
അവൾ എന്തിനുവേണ്ടിയാണ് കരയുന്നത്? കാരണങ്ങൾ പലതാണ്, എങ്കിലും അവളുടെ കരച്ചിലിനു പിന്നിലെ കാരണങ്ങൾ എപ്പോഴും ഗൗരവമുള്ളതുതന്നെയാണ് ... ഭക്ഷണം വലിച്ചെറിയരുതെന്നു ഞാൻ ശകാരിച്ചാൽ അവൾ കരയും... പുറത്തെ പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ സമ്മതിക്കാതിരുന്നാൽ അവൾ കരയും... ചുവന്നനിറമുള്ള ആ പൊടി, അതേ, മുളകുപൊടി തന്നെ... അതു കൊടുത്തില്ലെങ്കിലും "വെളിച്ചെണ്ണ ജ്യൂസ് " തിരികെ വാങ്ങിയാലും അവൾ കരയും... വെള്ളം കുടിച്ചതിനു ശേഷം ഗ്ലാസ് വലിച്ചെറിയാൻ അനുമതി നല്കിയില്ലെങ്കിലും അവളുടെ ഭക്ഷണം വാതിലിനു പുറകിലോ പുറത്തു മുറ്റത്തോ ഞാൻ കണ്ടുപിടിച്ചാലും അവൾ കരയും.... ബിസ്ക്കറ്റ് രണ്ടായി ഒടിഞ്ഞു പോയാലും മിൽക്ക് ബിക്കിസ് ബിസ്ക്കറ്റിൻ്റെ കണ്ണിനും മൂക്കിനും ചുണ്ടിനും അല്പം രൂപമാറ്റമുണ്ടെങ്കിലും അവൾ കരയും... ഞാൻ ഭക്ഷണം കഴിക്കുകയാണെങ്കിലോ, 'അമ്മ കഴിക്കണ്ടാ...'ന്നു പറഞ്ഞും അച്ഛൻ കുളിക്കാൻ പോയപ്പോൾ 'കൂടെ കൂട്ടിയില്ല.... ' എന്നു പറഞ്ഞും അവൾ കരയും... അവൾക്ക് പനിയില്ലാത്തപ്പോൾ 'മരുന്ന് വേണമെന്നു' വാശിപിടിച്ചും ഇനിയിപ്പോ പനിയുണ്ടെങ്കിൽ 'മരുന്ന് കുടിക്കില്ല ' എന്നു വാശി പിടിച്...
Comments
Post a Comment