വിട പറയുവാൻ കാലമായ് ....


                      Related image

വിട   പറഞ്ഞകലുവാൻ സമയമായി ...
ഒരു നൂറു സ്വപ്നങ്ങൾ ബാക്കി നിൽക്കേ ...
അകലേക്കു  പോകുവാൻ കാലമായി ....
ഒരു നീർകണമിതു ബാക്കി നിൽക്കേ ...

അമ്മതൻ മിഴികളിൽ കണ്ടു അന്നാദ്യമായ് ,
പൊലിയുന്ന സ്വപ്നത്തിൻ കഠിനഭാരം...
താതന്റെ  കൈകളിൽ വീണു തളർന്നമ്മ, 
ഒരു കുഞ്ഞു തൊട്ടാവാടി  പോലെ....

അന്തി ചുവപ്പിന്റെ വർണകം കൊണ്ടു ഞാൻ 
വിസ്മയം തീർത്തൊരു നെറ്റിയിന്മേൽ,
മണിമുത്തുക്കൾ പോൽ നീർകണങ്ങൾ 
വിയർപ്പിനാലാചോപ്പു മാഞ്ഞിടുന്നു ...

വിരഹം നിറഞ്ഞൊരാ മിഴികളിൽ കണ്ടു ഞാൻ 
വിടരാതെ പൊഴിയുന്ന കൊച്ചു പുഷ്പ്പം ...
തളരുമാ കൈകളെ മുറുകെ പിടിക്കുവാൻ 
ഒരുകുഞ്ഞു പെൺതരി ചേർന്ന് നില്പു ...

പൊട്ടിയകലുമീ പട്ടത്തിൻ   നൂലിന്മേൽ
എത്തി പിടിക്കുവാനായിതായച്ഛൻ ..
നീറുന്ന ഹൃദയമതെന്നോടു മന്ത്രിച്ചു 
 ഇനിയെൻ ചിതയ്ക്കാരു തീ കൊളുത്തും...

മറുപടി നൽകുവാൻ കഴിവില്ലെനിക്ക് ...
യാത്ര ചോദിക്കാതെ പോയിടുന്നു ... (2)
വെള്ളത്തുണിയാൽ മൂടിയൊരെൻ മേനി 
ഒന്നിനുമാവാതെ മരവിച്ചു പോയ് ...

ഇനിയെനിക്കില്ല, ഇവിടൊരു സുദിനം ...
ഇനിയെനിക്കില്ല, ഇവിടൊരു നിമിഷം...(2)
അറിയുന്നു ഞാനിന്നാ പരമസത്യം ...
അറിയേണ്ട കാലവും ഇതുതന്നെയല്ലേ...






Comments

Post a Comment

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ