എനിക്കൊരു സംശയം ...

എനിക്കൊരു സംശയം ഞാൻ ജീവിച്ചിരിപ്പുണ്ടോ? ഞാൻ മരിച്ചിട്ടു ഒത്തിരി ദിനങ്ങൾ ആയില്ലേ? എന്റെ മിഴിനീർ തീർത്ത നദിയിൽ ആഴ്ന്നു പോയായിരുന്നില്ലേ എന്റെ മരണം. ഞാൻ ജീവിച്ചിരിപ്പുണ്ടോ? ഞാൻ അതിന്റെ ഉത്തരം തേടിയുള്ള യാത്ര തിരിച്ചു. പണ്ട് സിദ്ധാർത്ഥ രാജാവു മരണമെന്തെന്നറിയാൻ യാത്ര തുടങ്ങിയതുപോലെ...
വഴിയിൽ ഞാൻ ഒരു വൃദ്ധനെ കണ്ടു.കണ്ടു. അനുഭവങ്ങളുടെ കഥ പറയുന്ന ആ കണ്ണുകൾക്കു ഒരുപക്ഷേ ഉത്തരം അറിയാമായിരിക്കും.ഞാൻ ചോദിച്ചു...
"എനിക്കൊരു സംശയം, ഞാൻ ജീവിച്ചിരിപ്പുണ്ടോ?"
രക്തം കലങ്ങിയ കണ്ണുകൾ എന്നെ നോക്കി,
"പണ്ടേ മരിച്ച എന്നോടോ ഈ ചോദ്യം...?"
"നിങ്ങൾ മരിച്ചതാണെന്നോ?''
"ഏറെ പ്രതീക്ഷകളോടെ വളർത്തിയ മകൻ പാർട്ടിയുടെ രക്തസാക്ഷിയായ അന്ന് ഞാനും മരിച്ചു...."
" പകരം ചോദിച്ചില്ലേ?"
"ഞാനോ? ഇല്ല , പക്ഷേ പാർട്ടി ചോദിച്ചു..... അവളെ കണ്ടോ ?"
കുറച്ചപ്പുറത്തേക്ക് വിരൽ ചൂണ്ടി ആ വൃദ്ധൻ ചോദിച്ചു. മൂന്നോ നാലോ മാസം പ്രായമുള്ള ഒരു കുഞ്ഞിനെ മാറോടു ചേർത്ത് ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. അഴുക്കുപുരണ്ട വസ്ത്രങ്ങൾ ആയിരുന്നു. അവരുടേത്. തെല്ലറപ്പോടെ ഞാൻ പറഞ്ഞു,
"ഉം ... കണ്ടു.."
"പാർട്ടി പകരം ചോദിച്ചത് അവളോടാണ്... അവർ ഇല്ലാതാക്കിയത് ആ കുഞ്ഞിന്റെ അച്ഛനെയാണ് ..."
അയാളുടെ കണ്ണുകളിൽ നിന്നും മിഴിനീർ ഒലിച്ചിറങ്ങി, അല്ല രക്തം.... അത് ഭൂമിയെ സ്പർശിച്ചു. എന്റെ പാദങ്ങൾ പൊള്ളുന്നത് പോലെ തോന്നി...ഞാൻ തിരിഞ്ഞു നടക്കാൻ ഭാവിച്ചു.പക്ഷേ,
"നഷ്ടപ്പെട്ടത് ഞങ്ങൾക്കാണ് , പക്ഷേ അവരെന്തെങ്കിലും നേടിയോ?"
"രക്തസാക്ഷിയെ ..."
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ യാത്ര തുടർന്നു... വഴിയിൽ ഞാനൊരു പെൺകുട്ടിയെ കണ്ടു. കരഞ്ഞു കലങ്ങിയ ആ കണ്ണുകൾക്ക് ഒരുപക്ഷേ ഉത്തരം അറിയാമെങ്കിലോ. ഞാൻ ചോദിച്ചു,
"എനിക്കൊരു സംശയം, ഞാൻ ജീവിച്ചിരിപ്പുണ്ടോ?"
ഉച്ച വെയിലേറ്റു വാടിയ പൂവ് പോലുള്ള മുഖം എന്റെ നേർക്കു തിരിഞ്ഞു .
"ജീവനില്ലാത്ത ഈ ശരീരത്തോടാണോ ഈ ചോദ്യം?"
"നീയും മരിച്ചതാണോ? എങ്ങനെ ?"
"അതെ ഞാൻ മരിച്ചതാണ്... മകളാണെന്നു പോലും ഓർക്കാതെ മുലക്കച്ച കീറിയ ഒരച്ഛന്റെ കൈകളിലായിരുന്നു എന്റെ മരണം...."
"അച്ഛനോ ...?" എന്റെ ശബ്ദം വിറച്ചു..
"അതെ അച്ഛൻ , എന്റെ മാത്രം അല്ല ,അവന്റെയും ..."
കുറച്ചപ്പുറം കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയെ ചൂണ്ടി അവൾ പറഞ്ഞു.
ഇവൾക്കും എന്റെ സംശയത്തിനുഉത്തരം നല്കാനായില്ല ... ഞാൻ നടക്കാൻ തുടങ്ങി.അവൾ പറഞ്ഞു.
"ഇന്ന് അവനുമുണ്ടൊരു സംശയം. അവന്റെ അച്ഛനാരെന്ന്?"
തിരിഞ്ഞു നോക്കാനാകാതെ അതിനുത്തരം ഞാൻ നൽകി.
"നാളെയൊരുവളുടെ കണ്ണുനീരിനു അവൻ കാരണമാകാതിരിക്കാൻ നീയവനോട് പറഞ്ഞോളൂ അവന്റെ അച്ഛനാരെന്ന് .... അവൻ നിനക്ക് മകനും സഹോദരനുമെന്ന് ...."
ആകാശത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടി, ഞാൻ യാത്ര തുടർന്നു. വഴിയിൽ ഞാൻ മറ്റൊരാളെ കണ്ടു. സ്വന്തം കുഞ്ഞിനെ താലോലിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ. വാത്സല്യമിറ്റു നൽകുന്ന ആ പിതാവിന് ഒരുപക്ഷേ അറിയാമായിരിക്കും എന്റെ സംശയത്തിനുത്തരം. ഞാൻ ചോദിച്ചു ...
"എനിക്കൊരു സംശയം ... ഞാൻ ജീവിച്ചിരിപ്പുണ്ടോ?"
അപമാനത്തിന്റെ ഭാരം പേറിയതുപോൽ ആ ശിരസ്സു എനിക്ക് മുന്നിൽ താഴ്ന്നു ...
"കൊലചെയ്യപ്പെട്ട എന്നോടോ ഈ ചോദ്യം..?"
"നിങ്ങളും......"
"അതെ, നൊന്തു പ്രസവിച്ച കുഞ്ഞിനെ പോലും മറന്നു കാമുകന്റെ ഒപ്പം അവൾ പോയ അന്ന് ഞാനും മരിച്ചതാണ്...."
ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി... എത്ര ഓമനത്തമുള്ള മുഖം.ഈ കുഞ്ഞിനെ ഉപേക്ഷിക്കാൻ എങ്ങനെ ആ സ്ത്രീക്ക് തോന്നി....ആ കുഞ്ഞു ചുണ്ടുകൾ മുലപ്പാൽ കൊതിക്കുന്നതുപോലെ എനിക്ക് തോന്നി...ഞാനത് പറയാൻ ഭാവിച്ചു ...പക്ഷേ അയാൾക്കുമുണ്ടായിരുന്നു സംശയം.
"ഒരിറ്റു മുലപ്പാൽ ഉതിർത്തു നൽകാൻ എന്തിനവൾ മടി കാണിച്ചു. മുലപ്പാലിന്റെ രുചിയറിയാതെ എന്റെ മകൾ വളരണ്ടേ ?"
ഇരുണ്ടു കൂടിയ കാർമേഘങ്ങൾ മഴത്തുള്ളി പൊഴിച്ചു തുടങ്ങി.എനിക്ക് യാത്ര തുടരേണ്ടതുണ്ട് .എങ്കിലും അയാളുടെ സംശയത്തിന് ഞാൻ മറുപടി കൊടുത്തു.
"വാത്സല്യമില്ലാത്ത മനസ്സും കാമം കൊതിക്കുന്ന ശരീരവും ഇവൾക്ക് നല്കുന്നത് മുലപ്പാലാവില്ല,വിഷമായിരിക്കും... അവൾ നിങ്ങളുടെ വിയർപ്പിന്റെ രുചി അറിഞ്ഞു, നിങ്ങളുടെ മാറിൽ കിടന്നു വളരട്ടെ....നിങ്ങളുടെ വിയർപ്പിന് ആ സ്ത്രീയുടെ മുലപ്പാലിനേക്കാൾ മധുരം ഉണ്ടാകും..."
ഞാൻ യാത്ര തുടർന്നു ... നെറ്റിയിൽ ചുവപ്പു തിളങ്ങുന്ന യൗവ്വനത്തോടും ഞാൻ ചോദ്യം ആവർത്തിച്ചു. അവൾക്കോ താലിചരടൊരു തൂക്കുകയറായിരുന്നത്രേ ...മിഴിനീരു തോരാത്ത ഒരു അച്ഛനെ കണ്ടു, കല്യാണത്തലേന്നു മകൾ അച്ഛനോളം പ്രായമുള്ള ഒരുത്തന്റെ കൂടെ പോയ അന്നേ അയാൾ മരിച്ചുവത്രേ .... ശിരസ്സുയർത്താൻ മടി കാണിക്കുന്ന അമ്മയെ കണ്ടു, സ്വന്തം മകൻ മൊബൈലിൽ തന്റെ നഗ്നചിത്രം പകർത്തിയ നിമിഷം അവരും മരിച്ചതാണത്രേ ... കണ്ണിൽ പകയുടെ ചുവപ്പു പടർന്ന യുവാവിനെ കണ്ടു , അനിയത്തികുട്ടിയെ പിച്ചി ചീന്തിയവർക്കു മുന്നിൽ നിയമം തലകുനിച്ചപ്പോൾ അവനും മരിച്ചുവത്രേ ....
ഞാൻ യാത്ര തുടരുകയാണ് ...പെയ്‌തു തോരാൻ മടിക്കുന്ന ഈ മഴ എനിക്ക് കൂട്ടിനുണ്ട് ... ഞാൻ കണ്ടുമുട്ടുന്നവരെല്ലാം മരിച്ചവരാണെങ്കിൽ, മരിച്ചവരുടെ ലോകമാണിതെങ്കിൽ ഞാനും മരിച്ചതല്ലേ... അതെ ഞാനും മരിച്ചതാണ്... ഞാനും ജീവിച്ചിരിപ്പില്ല ... പക്ഷേ ജീവിക്കുന്നതിനെ പറ്റിയുള്ള പ്രതീക്ഷയിലാണ് എപ്പോഴും ....

Comments
Post a Comment